രണ്ടാം പിണറായി സർക്കാരിൽ ജനത്തിന് തൃപ്തിയില്ല..റിയാസ് ഉഷാറെന്നും പത്തനംതിട്ട ജില്ലാ സമ്മേളനം
പത്തനംതിട്ട; പോലീസിനേയും ആഭ്യന്തര വകുപ്പിനേയും രൂക്ഷമായി വിമർശിച്ച് സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനം. രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനം ജനങ്ങളിൽ മതിപ്പുണ്ടാക്കിയില്ലെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. പോലീസിന്റെ ഇടപെടലുകൾ പലതും ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കുന്നതിന് കാരണമായിട്ടുണ്ടെന്നുള്ള വിമർശനങ്ങളും ജില്ലാ സമ്മേളനത്തിൽ ഉണ്ടായി.
കഴിഞ്ഞ ദിവസമാണ് സി പി എം ജില്ലാ സമ്മേളനത്തിന് തുടക്കമായത്. പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയാണ് സമ്മേളം ഉദ്ഘാടനം ചെയ്തത്. ഒന്നാം പിണറായി സർക്കാരിന്‍റെ മികവും പാർട്ടിയുടെ പ്രവർത്തനവുമാണ് തുടർ ഭരണം സാധ്യമാക്കിയതെന്നും ചരിത്രം ഏൽപ്പിച്ച ഈ ചുമതല എങ്ങനെ നിർവഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രാജ്യത്ത് ഇടതുപക്ഷത്തിന്‍റെ ഭാവിയെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ബദൽ ശക്തിയായവാനായി പുതുവഴി സ്വയം വെട്ടിത്തെളിക്കണം. കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തനങ്ങളാണ് വീണ്ടും ഭരണത്തിലേറാൻ സർക്കാരിനെ സഹായിച്ചതെന്നും രാമചന്ദ്രൻ പിള്ള കൂട്ടിച്ചേർത്തു. രാജ്യത്ത് കർഷക സമരം വലിയ സന്ദേശമാണ് പകർന്ന് നൽകിയത്. നിശ്ചയദാർഢ്യത്തോടെ ചെറുക്കാൻ തയ്യാറായാൽ ജനവിരുദ്ധ നയങ്ങളെ കീഴ്പ്പെടുത്താൻ സാധിക്കുമെന്ന് വ്യക്തമായി. ഇടതു പ്രസ്ഥാനങ്ങൾ കരുത്തരായാൽ മാത്രമേ ജനദ്രോഹ നയങ്ങളെ തിരുത്താൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പോലീസ് സ്റ്റേറ്റ് നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുകയാണ് സി ബി ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. കോൺഗ്രസും ബി ജെ പിയും ബി ടീമാറി മാറിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർട്ടി സമ്മേളനത്തിൽ കടുത്ത വിമർശനങ്ങളാണ് സർക്കാരിനെതിരെ ഉയർന്നത്. ഒന്നാം പിണറായി സർക്കാരന്റെ കാലത്ത് ജനങ്ങൾക്ക് വലിയ മതിപ്പാണ് സർക്കാരിൽ ഉണ്ടായതെന്നും എന്നാൽ രണ്ടാം സർക്കാർ ആറ് മാസം പിന്നിട്ടിട്ടും ജനങ്ങൾക്കിടയിൽ കാര്യമായ മതിപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ലെന്നും സമ്മേളനത്തിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി.
പോലീസ് സേനയിലും സിവിൽ സർവ്വീസിലും ആർ എസ് എസ് കടന്നുകയറ്റം ഉണ്ടായതായും പാർട്ടി സമ്മേളനത്തിൽ വിമർശനം ഉയർന്നു. സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയും അതീവ ശ്രദ്ധയും പുലർത്തേണ്ടതുണ്ടെന്നും പാർട്ടിയും ഇക്കാര്യത്തിൽ കൂടുതൽ വിലയിരുത്തൽ നടത്തേണ്ടതുണ്ടെന്നും നേതാക്കൾ പറഞ്ഞു.അതേസമയം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ സമ്മേളമത്തിൽ പ്രതിനിധികൾ പ്രശംസിച്ചു. റിയാസ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് സമ്മേളനത്തിൽ ഉയർന്ന അഭിപ്രായം.
'സത്യം എന്താണെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്,ഫെയ്സ് ചെയ്യുകയാണ്,അല്ലാതെ എന്ത് ചെയ്യാൻ';ദിലീപ്