Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തി

തിരുവല്ല: ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഓടയില്‍ നിന്നും കണ്ടെത്തി. തുകലശേരി വാര്യത്ത് താഴ്ചയില്‍ മോഹനചന്ദ്രന്റെ മകന്‍ ജ്യോതിഷ് (24)ന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ മേല്‍മൂടിയുള്ള ഓടയില്‍ നിന്നും കണ്ടെടുത്തത്. ഞായറാഴ്ച രാത്രി 9 മണിയോടെ പാലിയേക്കര റോഡ് ആരംഭിക്കുന്ന ഭാഗത്ത് ബൈക്ക് അപകടത്തില്‍പ്പെട്ടതായി സമീപവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഓടയില്‍ മറിഞ്ഞ നിലയില്‍ കിടന്നിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുത്തു.

യുവാവിനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ തിങ്കളാഴ്ച നല്‍കിയ പരാതയുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന സുഹൃത്തിനെ വീട്ടിലാക്കാനെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയത്.

jyotgish-1

അപകടത്തില്‍പ്പട്ട ബൈക്കിന്റെ താക്കോലും യുവാവിന്റെ മൊബൈലും കാണാതായതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. തിരുവല്ല പോലീസെത്തി മേല്‍നടപടി സ്വീകരിച്ച മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗീത മാതാവും നിതേഷ് സഹോദനുമാണ്. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+