പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയിലെ പ്രളയക്കെടുതി: പുതുക്കിയ റിപ്പോർട്ട് കേന്ദ്രസംഘത്തിന് നൽകുമെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയിലെ പ്രളയക്കെടുതികൾ സംബന്ധിച്ച് പുതുക്കിയ റിപ്പോർട്ട് കേന്ദ്രസംഘത്തിന് ഉടൻ തയറാക്കി നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. പ്രളയക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എ.വി.ധർമറെഡ്ഡിയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തോടൊപ്പം തിരുവല്ല താലൂക്കിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കാലവർഷം ആരംഭിച്ചതിനുശേഷം ജില്ലയിൽ മുമ്പെങ്ങും ഇല്ലാത്തവിധത്തിലുള്ള പ്രളയക്കെടുതികളാണ് നേരിടേണ്ടിവന്നിട്ടുള്ളത്.

കഴിഞ്ഞയാഴ്ച മഴ കുറഞ്ഞപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വീണ്ടും മഴ ശക്തിപ്പെടുകയും ഡാമുകൾ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ തുടർന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇതിന്റെ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ട് കൂടി കേന്ദ്രസംഘത്തിന് കൈമാറും. സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടുന്നതിന് സർക്കാർ എല്ലാ വിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

pathanamthittarain

തിരുവല്ല താലൂക്കിലെ എല്ലാ വില്ലേജുകളെയും പ്രളയക്കെടുതി ബാധിച്ചിട്ടുണ്ട്. ഏറ്റവും രൂക്ഷമായി ബാധിച്ച അഞ്ച് വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് വില്ലേജുകളിലും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കാവുംഭാഗം വില്ലേജിലെ കഴുപ്പിൽ, മുണ്ടിയപ്പള്ളി കോളനികൾ, കടപ്ര വില്ലേജിലെ സീറോലാൻഡ് ഏരിയ, കോയിച്ചിറ കോളനി, നിരണം വില്ലേജിലെ സെന്റ് ജോർജ് ചർച്ച് ഭാഗം, നിരണം ഡക്ക് ഫാം തുടങ്ങിയ പ്രദേശങ്ങളിൽ കേന്ദ്ര സംഘം നടത്തിയ സന്ദർശനത്തിൽ ഇവിടുത്തെ പ്രളയക്കെടുതികൾ സംബന്ധിച്ച സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന സ്ഥലങ്ങളിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഒറ്റപ്പെട്ട വീടുകളിൽ പോലും എത്തി വിവരങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്ര സംഘം ഏറെ താത്പര്യം കാട്ടി. ജില്ലയിലെ പ്രളയക്കെടുതികൾ സംബന്ധിച്ച് ബോധ്യം വന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് അനുകൂലമായ സമഗ്ര റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് സംഘം അറിയിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

English summary
Pathanamthitta Local News about news on natural calamity report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X