പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിൽ മുട്ടുവിറക്കുന്ന മുഖ്യമന്ത്രിയും ഒന്നിനും കൊള്ളാത്ത ഡിജിപിയും: കെ മുരളീധരൻ എംഎൽഎ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഇരട്ടച്ചങ്കെന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യങ്ങളിൽ പകച്ച് മുട്ടു വിറച്ച് നനഞ്ഞ കോഴിയെപ്പോലെയാണ് തിരികെ കേരളത്തിലെത്തിയതെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രിക്ക് കൂട്ടായി ഒന്നിനും കൊള്ളാത്ത ഡിജിപി പോലീസ് സേനയെ നയിക്കുന്നത് കേരളത്തിന് തന്നെ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

റാന്നി കൊല്ലമുളയിൽ നിന്ന് കാണാതായ ജെസ്‌​ന മറിയം ജെയിംസിന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലാം ഘട്ടമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനു മുമ്പിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെസ്‌​നയുടെ തിരോധാനം അന്വേഷിക്കുന്നതിൽ പോലീസിന്റഎ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

kmuraleedharan

സിപിഎമ്മിന്റെയും അവരുടെ വിദ്യാർത്ഥി സംഘടനയുടെയും നേതാക്കളായതിനാൽ ്‌​വരെ ശരിയായി ചോദ്യം ചെയ്യുന്നതിൽ നിന്ന് പോലീസിനെ പിന്തിരിപ്പിച്ചിരിക്കുകയാണ്. സത്യം പുറത്ത് വരുന്നതിനെ സിപിഎം ഭയക്കുന്നതിനെ ന്യായമായും സംശയിക്കേണ്ടതുണ്ട്. ഈ സർക്കാർ ഭരണത്തിലുള്ളിടത്തോളം കാലം കേസിനെക്കുറിച്ചുള്ള അന്വേഷണം വിജയിക്കുമെന്ന് കരുതാനാവില്ല. കേസ്അന്വേഷണത്തിന് നേതൃത്വം നൽകുന്ന മനോജ് ഏബ്രഹാം കാണാതായ പെൺകുട്ടി താമസിച്ചിരുന്ന സ്ഥലം പോലും സന്ദർശിക്കാതിരുന്ന് എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് മുരളീധരൻ ചോദിച്ചു.

സംസ്ഥാനത്ത് പൊലീസ് കസ്റ്റഡി മരണങ്ങൾ, തിരോധാനങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, കവർച്ച എന്നിവ വർദ്ധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കുപോലും ക്രിമിനൽ തടവുകാരുമായിട്ടാണ് ചങ്ങാത്തം. ടി.പി ചന്ദ്രശേഖരൻ കൊലപാതകേസിലെയും, ഷുഹൈബ് വധത്തിലെയും പ്രതികളായവരെ ജയിലിൽ സന്ദർശിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. ജെസ്‌​നയെ കാണാതായിട്ട് നാലുമാസം പിന്നിട്ടിട്ടും സർക്കാർ ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിൽപരാജയം കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കെ.മുരളീധരൻ ആവശ്യപ്പെട്ടു. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സമരം സമാധാനപരമായതുകൊണ്ട് ഇനിയുള്ള സമരം അങ്ങനയാകണമെന്ന് കരുതെണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ബാബു ജോർജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, കെപിസിസി സെക്രട്ടറി പഴകുളം മധു, നിർവ്വാഹക സമിതിയംഗം മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, ജ്യോതിപ്രസാദ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, സതീഷ് പണിക്കർ, സജി കൊട്ടയ്ക്കാട്,സുനിൽ എസ്.ലാൽ, ജോൺസൺ വിളവിനാൽ, എം.എസ് പ്രകാശ്, ഏബ്രഹാം പനച്ചിമൂട്ടിൽ, വിനീത അനിൽ,സൽമ സാബു, വത്സൻ റ്റി കോശി എന്നിവർ പ്രസംഗിച്ചു.

English summary
Pathanamthitta Local News k muraleedharan against chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X