പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുനില്‍ ടീച്ചര്‍ ഈ വീടുകളുടെ ഐശ്വര്യം!!! ഭവന നിര്‍മാണത്തിലെ സെഞ്ചുറിതീര്‍ത്ത് ഡോ. എംഎസ് സുനില്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം എസ് സുനില്‍ നിര്‍മ്മിച്ച നൂറാമത്തെയും നൂറ്റി ഒന്നാമത്തെയും വീടുകളുടെ താക്കോല്‍ ദാനം സാഹിത്യകാരന്‍ ബെന്യാമിനാണ് നൂറാമത്തെയും നൂറ്റി ഒന്നാമത്തെ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. ഇതോടുകൂടി ഭവന നിര്‍മാണത്തിലെ സെഞ്ചുറിയാണ് സുനില്‍ ടീച്ചര്‍ തികച്ചിരിക്കുന്നത്.

പലരുടെയും സഹായത്താല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ ഇല്ലാതെ അലയുന്നവരെ കണ്ടെത്തി വീടുകള്‍ വെച്ച് നല്‍കുന്നത്തോടൊപ്പം ആദിവാസി മേഖലയിലും നിത്യവ്യത്തിയ്ക്ക് പണമില്ലാതെ കഴിക്കുന്നവരെയും കണ്ടെത്തി സഹായിക്കുന്ന മനസിന്റെ ഉടമയാണ് ഡോ. എം എസ് സുനില്‍.

Sunil Teacher

തട്ട പൊങ്ങലടി വിളയില്‍ മേരിക്കും ആറാം ക്ലാസ് വിദ്യാര്‍ഥി ജോയലിനുമാണ് നൂറാമത്തെ വീട് നല്‍കിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ മേരി ഏക മകനൊപ്പം ഒറ്റമുറി ഷെഡില്‍ കഴിഞ്ഞ് വരികയായിരുന്നു. സുനില്‍ ടീച്ചര്‍ അവിടെ എത്തി അവരുടെ ദുരവസ്ഥ മനസ്സിലാക്കിയാണ് നൂറാമത്തെ തന്റെ സ്വപ്‌ന വീട് നിര്‍മ്മിച്ച് അവര്‍ക്ക് നല്‍കിയത്.

നൂറാമത്തെ വീട് സ്വന്തമായിട്ട് നിര്‍മ്മിക്കണമെന്നാഗ്രത്തില്‍ അവാര്‍ഡ് കിട്ടിയ തുകയും ബാലന്‍സ് വന്ന തുക സ്വന്തമായി എടുത്തുമാണ് ആ ആഗ്രഹം അവര്‍ നിറവേറ്റിയത്. രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌കാരത്തുകയായ ഒരു ലക്ഷം രൂപയും ബഹ്‌റൈനിലെ എസ്‌വൈഎംഎസ് എന്ന സംഘടന നല്‍കിയ വര്‍ക് ഷോപ് ഓഫ് മേഴ്‌സി വുമണ്‍ അച്ചീവര്‍ അവാര്‍ഡ് തുകയായ 65000 രൂപയും ഹിന്ദു ദിനപത്രം നല്‍കിയ വുമണ്‍ അച്ചീവര്‍ അവാര്‍ഡ് തുകയായ 25000 രൂപ എന്നീ തുകയായ ഭവന നിര്‍മാണാവശ്യത്തിന് ഉപയോഗിച്ചായിരുന്നു നൂറാമത്തെ വീട് നിര്‍മ്മിച്ചത്.

നൂറാമത്തെ വീടിന് ആരില്‍ നിന്നും തുക ശേഖരിക്കാതെ സ്വന്തം പണം ഉപയോഗിച്ചു വേണം നിര്‍മിച്ചു നല്‍കാന്‍ എന്ന സുനില്‍ ടീച്ചറുടെ സ്വപ്‌നം കൂടിയാണ് ഇതോടെ യാഥാര്‍ത്യമായത്. 101-ാം മത് വീട് പൊങ്ങലടി കറുവഞ്ചിറ കുഞ്ഞുമോള്‍ക്കും കുടുംബത്തിനുമാണ് നല്‍കിയത്. വര്‍ഷങ്ങളായി ഇവര്‍ പൊളിഞ്ഞ ടാര്‍പോളിന്‍ ഷെഡിലായിരുന്നു താമസം.

ബഹറനില്‍ ജോലി ചെയ്യുന്ന ഷൈജു വര്‍ഗീസാണ് ഇതിന് ആവശ്യമായ തുക തന്ന് സഹായിച്ചത്. രണ്ട് മുറികളും ഹാളും അടുക്കളയും സിറ്റൗട്ടും ശുചി മുറിയുമടങ്ങുന്ന വീടാണ് ഇരുവര്‍ക്കും സുനില്‍ ടീച്ചര്‍ നിര്‍മ്മിച്ചു നല്‍കിയത്. ചടങ്ങില്‍ ഡോ. എം എസ് സുനില്‍, രാജേഷ് എ ജി, രേഖ അനില്‍, വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാര്‍, കെ പി ജയലാല്‍, സന്തോഷ് എം സാം, പ്ിന്‍സ് സുനില്‍ തോമസ്, പ്രവീണ്‍ പി, അഖില്‍ അലക്‌സ്, രാകേഷ് ആര്‍, അനിത രാജന്‍, രജനി, ഷൈജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹികപ്രവര്‍ത്തക ഡോ.എം .എസ് സുനില്‍ ഭവനരഹിതര്‍ക്ക് പണിതു നല്‍കിയ 100 - മത്തെ വീട് പൊങ്ങലടി മേരിക്കും ജോയലിനും, 101 - മത്തെ വീട് പൊങ്ങലടി കുഞ്ഞുമോള്‍ക്കും കുടുംബത്തിനും നോവലിസ്റ്റ് ബെന്യാമിന്‍ നല്‍കി ഉദ്ഘാടനം ചെയ്യുന്നു

English summary
Pathanamthitta Local News about Sunil teacher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X