യുവതിയ്ക്ക് സങ്കീർണമായ ശസ്ത്രക്രിയ; ഇപ്പോൾ അമ്മയും കുഞ്ഞും സുരക്ഷിതർ; ഭാരം 140 കിലോ !
പത്തനംതിട്ട: അപൂർവമായ ശസ്ത്രക്രിയ നടത്തി ശ്രദ്ധനേടി ഐരാണിക്കുടി സ്വദേശി ഡോ. ശരണ്യ സുജിത്ത്. മണിക്കൂറുകൾ കൊണ്ട് നടത്തിയ അതി സങ്കീർണമായ ശസ്ത്രക്രിയയിൽ അമ്മയും കുഞ്ഞും ഇപ്പോൾ സുരക്ഷിതർ. 140 കിലോ ഭാരമുള്ള ഗർഭിണിയായ യുവതിയെയും കുഞ്ഞിനെയുമാണ് വനിതാ ഡോക്ടറായ ശരണ്യ സുജിത്തിന്റെ പൂർണ്ണ പരിശ്രമത്തിലൂടെ രക്ഷിച്ച് പുതു ജീവൻ നൽകിയത്.
ശസ്ത്രക്രിയയ്ക്ക് ഏകദേശം ഒരു മണിക്കൂർ 40 മിനിറ്റ് സമയം വേണ്ടി വന്നു. യുവതിക്ക് വണ്ണം കൂടുതലാണ്. അതിനാൽ തന്നെ പ്രസവം ഏറെ സങ്കീർണ്ണത നിറഞ്ഞതായിരുന്നു. ഇക്കഴിഞ്ഞ മെയ് 18 - ന് രാവിലെയാണ് ഡോ. ശരണ്യയെ കാണാനായി യുവതി ആശുപ്രതിയിൽ എത്തിയത്.

അഹമ്മദാബാദ് ഷിഫ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് ശരണ്യ. 9 മാസം ഗർഭം ധരിച്ച 23 കാരിയായ അഹമ്മദാബാദ് സ്വദേശിയായ യുവതിയാണ് ഡോക്ടറെ കാണാൻ എത്തിയത്. നാല് ആശുപത്രികളിൽ യുവതി ചികിത്സ തേടിയെങ്കിലും എല്ലാവരും കൈയൊഴിയുകയാണ് ചെയ്തത്. തുടർന്നാണ് ഡോക്ടർ ശരണ്യയുടെ അടുത്തേക്ക് യുവതി എത്തുകയായിരുന്നു.
കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ കുറവ്, അമ്മയ്ക്ക് അമിത രക്തസ്രാവത്തിനുള്ള സാധ്യത, നീരുവന്ന ശരീരം അടക്കം ഹൈ റിസ്ക് ഗണത്തിലായിരുന്നു യുവതിയുടെ സ്ഥിതി. തുടർന്ന് രക്ത സമ്മർദം പരിശോധിച്ചപ്പോൾ 180/110 എന്ന അപകട നിലയിൽ ആണ്. ജീവൻ അപഹരിക്കാൻ പാകത്തിനുളള നിലയിൽ ആയിരുന്നു ഈ അമ്മയും കുഞ്ഞും. അമ്മയ്ക്ക് അപസ്മാരം വരാനും കുഞ്ഞിന്റെ ജീവന് ഭീഷണിയാകാനുമുള്ള സാധ്യത ഏറെ ആയിരുന്നു. 90 കിലോ ഭാരം ഉണ്ടായിരുന്ന യുവതിക്ക് ഗർഭിണിയായിരിക്കെ ആയിരുന്നു ഭാരം വലിയ തോതിൽ വർധിച്ചത്.
ഇത് ഏറെ ആശങ്കയ്ക്ക് വഴിവെയ്ച്ചിരുന്നു. എന്നാൽ, യുവതി ഗർഭിണിയായിരിക്കെ ആവശ്യമായ പരിശോധനകൾ നടത്തുന്നതിലും ഭക്ഷണം കഴിക്കുന്നതിലും പറ്റിയ അശ്രദ്ധയാകാം ഈ രോഗാവസ്ഥയിൽ എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം. യുവതിക്ക് വണ്ണം കൂടുതലുള്ളത് കാരണം 2 ടേബിളുകൾ ചേർത്തിട്ടാണ് തിയറ്റർ സജ്ജമാക്കിയത്.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ
തുടർന്ന് അനസ്തീസിയ സ്പെഷലിസ്റ്റിന്റെ സഹായത്തോടെ ക്രമമായി മരുന്ന് നൽകി രക്തസമ്മർദം നിയന്ത്രിച്ചു. ഇതിന് പിന്നാലെ, ശേഷം സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഐരാണിക്കുടി ശബരി ഭവനിൽ ബാലൻ വേലായുധന്റെയും കനകയുടെയും മകളായ ഡോ. ശരണ്യ സുജിത്ത്. പത്തനംതിട്ട സ്വദേശിനിയായ നഴ്സ് സൂസന്‍ ജോണ്‍ അടക്കമുള്ള സഹ പ്രവര്‍ത്തകര്‍ക്കും ശരണ്യ സുജിത്തിനൊപ്പം ഉണ്ടായിരുന്നു.












Click it and Unblock the Notifications