പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൃതദേഹത്തിന് കാവൽ.. കാട്ടിനുള്ളിലേക്ക് നോക്കിയ ബെജു കണ്ടത് നാക്ക് നീട്ടി നുണയുന്ന കടുവയെ

Google Oneindia Malayalam News

തണ്ണിത്തോട്: കടുവാ ഭീഷണിയില്‍ നിന്നും മുക്തരാവാതെ തണ്ണിത്തോട് നിവാസികള്‍. വയനാട്ടില്‍ നിന്ന് കുങ്കിയാനയെ വരെ എത്തിച്ചെങ്കിലും കടുവയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഒരാളുടെ ജീവനെടുത്ത കടുത്ത നിരവധി വളര്‍ത്തു മൃഗങ്ങളേയും കൊന്നിട്ടുണ്ട്. പ്ലാന്റേഷൻ കോർപ്പറേഷൻ തണ്ണിത്തോട് എസ്റ്റേറ്റിലെ മേടപ്പാറ- സി ഡിവിഷനിൽ റബ്ബർമരം സ്ലോട്ടർ ടാപ്പിംഗിനായി ടെന്ററെടുത്ത് സ്വയം ടാപ്പിംഗ് നടത്തി കൊണ്ടിരുന്ന ബിനീഷ് മാത്യുവിനെയയിരുന്നു കടുവ കൊലപ്പെടുത്തിയത്. വിനീഷിനെ ആക്രമിച്ചുകൊന്നത് കടുവയാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ബൈജുവായിരുന്നു.

അപ്രതീക്ഷിതമായി

അപ്രതീക്ഷിതമായി

(ഫയല്‍ ചിത്രം)

അപകടവിവരം അറിഞ്ഞ് മേടപ്പാറയിലെത്തിയ ബൈജുവും സഹപ്രവര്‍ത്തകരുമായിരുന്നു മൃതദേഹത്തിന് കാവല്‍നിന്നത്. ഇതിനിടെ താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ നിന്ന് വെള്ളമെടുക്കാനായി റോഡിലേക്ക് ഇറങ്ങിയ ബൈജു അപ്രതീക്ഷിതമായി കടുവയെ കാണുകയായിരുന്നു. കാടനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട് നോക്കിയപ്പോൾ കണ്ടത് കടുവയെയായിരുന്നു. ഉടന്‍ തന്നെ ബൈജു ഓടിമാറുകയായിരുന്നു.

10 ലക്ഷം രൂപ

10 ലക്ഷം രൂപ

സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരില്‍ ചിലരും കാടിനുള്ളിലേക്ക് ഓടിമറയുന്ന കടുവയെ ഒരു മിന്നായം പോലെ കണ്ടു. പുലിയാണ് വിനീഷിനെ ആക്രമിച്ചതെന്ന നിഗമനത്തിലായിരുന്നു വനപാലകർ. എന്നാല്‍ നേരിട്ട് കടുവയെ കണ്ടതോടെ ഉദ്യോഗസ്ഥരുടെ സംശയം മാറുകയായിരുന്നു. വിനീഷിന്‍രെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്നും വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. .

ചിത്രം ലഭിച്ചു

ചിത്രം ലഭിച്ചു

പൊലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ പറത്തി നിരീക്ഷണം നടത്തിയപ്പോൾ കഴിഞ്ഞ ദിവസം കടുവയുടെ ചിത്രം ലഭിച്ചിരുന്നു. ആക്രമണം ഉണ്ടായ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നും ഡ്രോണ്‍ വഴിയുള്ള പരിശോധന തുടര്‍ന്നു. ഇതോടെയാണ് ആക്രമണം നടത്തിയ സ്ഥലത്തിന് തൊട്ടടുത്തു തന്നെ കടുവയുടെ സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് സംഘത്തിന് ബോധ്യമായി.

കൂടുകൾ സ്ഥാപിച്ചു

കൂടുകൾ സ്ഥാപിച്ചു

വനം വകുപ്പിന്റെ തേക്കടി, റാന്നി റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ കുടുക്കുന്നതിനായി 2 കൂടുകൾ ഇതിനോടകം സ്ഥാപിച്ചു. ‍‍‍ഡ്രോണ്‍ നിരീക്ഷണം തുടർന്നും നടത്തും. ഫോറസ്റ്റ് വെറ്റിനറി ആഫീസർമാരുടെ നേതൃത്വത്തിൽ മയക്കുവെടി വയ്ക്കാനുള്ള സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ചുമതലപ്പെടുത്തി

ചുമതലപ്പെടുത്തി

പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നും പരിശീലനം ലഭിച്ച കുങ്കി ആനയെ . കടുവയെ വെടിവയ്ക്കാൻ വിദഗ്ദ്ധനായ വെറ്റിനറി ഡോക്ടർ അരുൺ സഖറിയയേയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മനുഷ്യനോടുള്ള അക്രമണം തുടരുകയും, പിടിക്കാൻ കഴിയാതെയും വന്നാൽ കടുവയെ മയക്ക് വെടിവയ്ക്കുന്നതിനുൾപ്പടെയുള്ള കാര്യത്തിൽ തീരുമാനമെടുക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ ചുമതലപ്പെടുത്തിയതായി വനം വകുപ്പ് മന്ത്രി കെ രാജു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വീണ്ടും വന്‍ അബദ്ധം പിണഞ്ഞ് ഇറാന്‍ സൈന്യം: മിസൈല്‍ വിട്ട് തകര്‍ത്തത് സ്വന്തം കപ്പല്‍, നിരവധി മരണംവീണ്ടും വന്‍ അബദ്ധം പിണഞ്ഞ് ഇറാന്‍ സൈന്യം: മിസൈല്‍ വിട്ട് തകര്‍ത്തത് സ്വന്തം കപ്പല്‍, നിരവധി മരണം

 കടുത്ത നടപടികള്‍ സ്വീകരിച്ച് സൗദി: ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 2 മടങ്ങ്, സഹായങ്ങളും നിര്‍ത്തലാക്കി കടുത്ത നടപടികള്‍ സ്വീകരിച്ച് സൗദി: ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 2 മടങ്ങ്, സഹായങ്ങളും നിര്‍ത്തലാക്കി

പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു; പിണറായി വിജയനും പങ്കെടുക്കുന്നുപ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു; പിണറായി വിജയനും പങ്കെടുക്കുന്നു

English summary
Pathanamthitta: Tiger Attacked & Killed A Rubber Tapper In Thannithode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X