പത്തനംതിട്ടയ്ക്ക് സ്വന്തം സ്റ്റേഡിയം വരുന്നു: ജില്ലാ സ്റ്റേഡിയം നിര്‍മാണത്തിന് 47.93 കോടി അനുവദിച്ചു

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം സമുച്ചയ നിര്‍മാണത്തിന് 47.93 കോടി രൂപയുടെ കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എം എ ല്‍എയുമായ വീണാ ജോര്‍ജ്. 40 കോടിയുടെ ഭരണാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചതോടു കൂടി സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തി എത്രയും വേഗത്തില്‍ തന്നെ ആരംഭിക്കുവാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.
ആറന്മുള എം എ ല്‍എയായ വീണാ ജോര്‍ജിന്റെ നിരന്തരമായ ശ്രമഫലമായാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയം സമുച്ചയ നിര്‍മാണം യാഥാര്‍ഥ്യമാകുന്നത്. എസ് കെ എഫ് പുതിയ ഡിസൈന്‍ ഉള്‍പ്പെടെ തയാറാക്കി. ടോട്ടല്‍ സ്റ്റേഷന്‍ സര്‍വെ, മണ്ണ് പരിശോധന മുതലായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. എട്ടു ലൈന്‍ സിന്തറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ടര്‍ഫ്, സ്വിമ്മിംഗ്പൂള്‍, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം, പവലിയന്‍ ബില്‍ഡിംഗ്, ഹോസ്റ്റല്‍ ബില്‍ഡിംഗ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്ന പ്രധാന ഘടകങ്ങള്‍. നിര്‍മാണം തുടങ്ങി ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കിറ്റ്‌കോയെ പദ്ധതിയുടെ എസ്പിവി ആയി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പദ്ധതി കിറ്റ്‌കോയ്ക്ക് തുടങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് കായിക വകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷനേയാണ് നിലവില്‍ (എസ് കെ എഫ്) എസ്പിവിയായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
അതേസമയം, പത്തനംതിട്ട ജില്ലയിലെ ചില ആശുപ്രതികളില്‍ മരുന്നുകള്‍ ലഭ്യമല്ല എന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് കെ എം എസ് സി എല്‍ അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഗുളികകള്‍, ഇന്‍ജക്ഷന്‍, സിറപ്പുകള്‍ ഉള്‍പ്പെടെ 24 ഓളം ആന്റിബയോട്ടിക്കുകള്‍ നിലവില്‍ സ്റ്റോക്കുണ്ട്. കൂടാതെ കുട്ടികളുടെ പാരസെറ്റമോള്‍ സിറപ്പുകള്‍, എന്‍സിഡി മരുന്നുകള്‍ എന്നിവയും നിലവില്‍ അവിടെ സ്റ്റോക്കുണ്ട്.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പാരസെറ്റമോള്‍ ഗുളികകള്‍ 32000 സ്റ്റോക്കിലും 6000 സബ് സ്റ്റോക്കിലുമുണ്ട്. പന്തളം, കുളനട, തുമ്പമണ്‍ എന്നീ ആശുപത്രികളില്‍ ആന്റിബയോട്ടിക്കുകള്‍ നിലവില്‍ സ്റ്റോക്കുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ മരുന്നുകളും കണ്ണിലൊഴിക്കുന്ന മരുന്നുകളും നിലവില്‍ സ്റ്റോക്കുണ്ട്. സാല്‍ബുട്ടാമോള്‍ സിറപ്പ് വെയര്‍ഹൗസില്‍ സ്റ്റോക്ക് ഇല്ലായിരുന്നു. എന്നാല്‍, ഇന്നലെ വൈകിട്ട് സാല്‍ബുട്ടാമോള്‍ സിറപ്പ് വെയര്‍ ഹൗസില്‍ സ്വീകരിച്ച് ഇന്ന് തന്നെ വിതരണം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. വാഹന സൗകര്യമുള്ള ആശുപത്രികള്‍ ഇന്ന് തന്നെ വെയര്‍ ഹൗസില്‍ വന്നു ഈ മരുന്നു സ്വീകരിക്കണമെന്നും അറിയിച്ചിട്ടുള്ളതാണ്.
ഈ ആശുപത്രികളില്‍ നിന്നും മരുന്നുകള്‍ ഇല്ല എന്ന ഒരു വിവരവും വെയര്‍ ഹൗസ് മാനേജരെ അറിയിച്ചിട്ടില്ല. വാര്‍ത്ത വന്നതിനു ശേഷം ഈ ആശുപതികളിലെ ഫര്‍മസിസ്റ്റുകളുമായും ജില്ലാ സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസറുമായും ഫോണില്‍ സംസാരിച്ചപ്പോള്‍ ആവശ്യാനുസരണം മരുന്നുകള്‍ ഉണ്ട് എന്ന വിവരവുമാണ് ലഭിച്ചിട്ടുള്ളതെന്നും കെ എം എസ് സി എല്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications