ശബരി വിമാനത്താവളം: ഡിജിസിഎ റിപ്പോര്‍ട്ട് കനത്ത തിരിച്ചടി, തടസ്സങ്ങള്‍ നീക്കണമെന്ന് സെബാസ്റ്റന്‍ കുളത്തുങ്കല്‍
പത്തനംതിട്ട: നിര്‍ദിഷ്ട ശബരി വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമല്ലെന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) റിപ്പോര്‍ട്ട് മലയോര ജനതയുടെ വികസ സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ശബരിമല തീര്‍ത്ഥാടനത്തിന് ദൂരദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും ഉപകാരപ്രദമാകുമായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിയിരിക്കുകയാണ് ഡിജിസിഎ റിപ്പോര്‍ട്ട്. അതേസമയം ശബരി എയർപോർട്ട് യാഥാർഥ്യമാക്കുന്നതിന് തടസ്സങ്ങൾ നീക്കി തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ രംഗത്ത് എത്തി.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് എരുമേലി. എരുമേലിയുടെ ഏറ്റവും പ്രസക്തമായ പ്രാധാന്യം ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ വ്യക്തമാക്കുന്നു. . ഭാരതത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയിലേക്ക് എത്തുന്ന കോടിക്കണക്കിന് അയ്യപ്പ ഭക്തർ എരുമേലിയിലെത്തി പേട്ടതുള്ളി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ കാണിക്കയർപ്പിച്ച്, ശ്രീ അയ്യപ്പന്റെ സതീർത്ഥ്യൻ വാവരെയും വണങ്ങി, തീർത്ഥാടന പാതയിലൂടെ മല ചവിട്ടുന്നതാണ് ശബരിമല തീർത്ഥാടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരം.

എരുമേലിയിൽ ചെറുവള്ളി എസ്റ്റേറ്റിൽ ഒരു വിമാനത്താവളം യാഥാർത്ഥ്യമാവുക രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കോടിക്കണക്കിന് തീർത്ഥാടകർക്ക് സൗകര്യമാകും എന്നതോടൊപ്പം തന്നെ മധ്യ തിരുവിതാംകൂറിന്റെ പ്രത്യേകിച്ച് മലയോര മേഖലകളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുടെ സമഗ്രവും സമ്പൂർണവുമായ വികസനത്തിനും ഉപകരിക്കും. കാർഷിക വ്യാപാര മേഖലകളുടെയും ഗ്രാമീണജനതയുടെയും വലിയ പുരോഗതിക്കും, വിദ്യാഭ്യാസ വളർച്ചയ്ക്കും ഇടയാക്കുന്നതും തൊഴിൽമേഖലകളിൽ ഉണർവ് ഉണ്ടാക്കുന്നതിനും ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഏറെ പ്രയോജനകരവുമാണെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.
നാടിന്റെ സാമ്പത്തിക ഉന്നമനത്തിനും സർവ്വതോന്മുഖമായ പുരോഗതിക്കും ഇടയാക്കുന്ന ശബരി വിമാനത്താവള പദ്ധതി നമുക്ക് നടപ്പിലാക്കിയേ തീരൂ.
വിമാനത്താവളവുമായി ബന്ധപ്പെട്ട ലോകത്തിലെ തന്നെ മികച്ച കൺസൾട്ടൻസി കമ്പനികളിലൊന്നായ അമേരിക്കൻ കമ്പനി ലൂയി ബഗ്റൂം ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടും, വ്യത്യസ്ത അഭിപ്രായം കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറൽ പുറപ്പെടുവിച്ചിരിക്കുന്നതിൽ ദുരൂഹത ഉണ്ടോ എന്നും ആരുടെയെങ്കിലും അജണ്ട നടപ്പിലാക്കാനുള്ള ശ്രമം ആണോ എന്നും പരിശോധിക്കണം. നമ്മുടെ നാട്ടിൽ വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതു മേഖലയാകെ സ്വകാര്യവൽക്കരിക്കപ്പെടു ന്ന ഈ ഘട്ടത്തിൽ നാടിന്റെ പൊതുവികാരം ഉയർത്തിക്കൊണ്ടുവന്ന് ഈ നാടിന്റെ പൊതുസ്വത്തായി ഈ വിമാനത്താവളം യാഥാർഥ്യമാക്കാൻ നമുക്കൊന്നിച്ച് മുന്നോട്ടുപോകാമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.
ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications