Get Updates
Get notified of breaking news, exclusive insights, and must-see stories!

ലേലം തർക്കത്തിൽ; പൂക്കൾ വിതരണം നിർത്തിവെച്ചു, ശബരിമലയിൽ പുഷ്പാഭിഷേകം മുടങ്ങിയേക്കും

പത്തനംതിട്ട: ശബരിമലയിലെ പൂക്കളുടെ വിതരണാവകാശത്തിനായുള്ള ലേലം സംബന്ധിച്ച പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പുഷ്പാഭിഷേകം പ്രതിസന്ധിയിലായേക്കാൻ സാധ്യത. ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണിത്.

abarimala2-1574060054-1668859

നേരത്തേ ഗുരുവായൂർ സ്വദേശി വിഷ്ണുവാണ് പൂക്കളുടെ വിതരാണാവകാശം ലേലത്തിന് എടുത്തത്. ജി എസ് ടി ഉൾപ്പടെ 88 ലക്ഷം അടക്കുകയും ചെയ്തിരുന്നു. ഒന്നാം തീയതി മുതൽ പൂക്കളുടെ വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ ലേല തുക കുറവാണെന്ന് കാണിച്ച് ദേവസ്വം ബോർഡ് വീണ്ടും ലേലം നടത്തി. രണ്ടാമത്തെ ലേലത്തിൽ അടൂർ സ്വദേശി ബിനു 1,15,50000 രൂപയ്ക്ക് ലേലം നേടി.

ഈ തുകയ്ക്കൊപ്പം ജി എസ് ടി തുക കൂടി അടയ്ക്കാൻ ദേവസ്വം വകുപ്പ് നിർദ്ദേശിച്ചെങ്കിലും അതിന് തയ്യാറല്ലെന്ന് ബിനു വകുപ്പിനെ അറിയിച്ചു. മാത്രമല്ല പൂക്കളുടെ വിതരണത്തിന് 3 ദിവസത്തെ സമയവും തേടിയിട്ടുണ്ട്. അതിനിടെ നോട്ടീസ് നൽകാതെയാണ് റീ- ടെന്റർ നടത്തിയതെന്നും മറ്റൊരാൾക്ക് ലേലം ലഭിച്ചതിനാൽ ഇന്നു മുതൽ പൂക്കളുടെ വിതരണം നിർത്തുമെന്നും വിഷ്ണു ദേവസ്വത്തെ അറിയിച്ചു. ബോർഡ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും വിഷ്ണു അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+