പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: നട അടച്ചാലും പതിനെട്ടാം പടി ചവിട്ടാം; ശര്‍ക്കര പായസവും വെള്ള നിവേദ്യവും സൗജന്യമായി വാങ്ങാം

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ രാത്രി 11 നട അടച്ചാലും ഭക്തരെ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കും. ഇങ്ങനെ എത്തുന്നവർക്ക് പിറ്റേന്ന് രാവിലെ വടക്കേ നട വഴി ദർശനം നടത്താം. തിങ്കാളാഴ്ച മാത്രം സന്നിധാനത്ത് 70000 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസികള്‍ക്ക് ഒരു ദിവസത്തെ അന്നദാനം വഴിപാടായി നടത്താൻ ദേവസ്വം അവസരമൊരുക്കുന്നുണ്ട്. ഇതിനായി ആറുലക്ഷം രൂപയാണ് അടയ്ക്കേണ്ടത്. രണ്ട് ലക്ഷം രൂപയാണ് ഒരു നേരത്തെ അന്നദാനത്തിന്റെ തുക.

അയ്യപ്പസ്വാമിയുടെ വഴിപാട് പ്രസാദവുമായ വെള്ള നിവേദ്യം

അയ്യപ്പസ്വാമിയുടെ വഴിപാട് പ്രസാദവുമായ വെള്ള നിവേദ്യം കൗണ്ടറില്‍ നിന്ന് വാങ്ങാവുന്ന സൌകര്യവും ഒരുക്കിയിട്ടുണ്ട്. അരി കൊണ്ടുവരുന്നവര്‍ ആവശ്യപ്പെടുന്ന പക്ഷം സൗജന്യമായി വെള്ള നിവേദ്യം നല്‍കും. കൂടാതെ 25 രൂപ വെള്ള നിവേദ്യ കൗണ്ടറില്‍ അടച്ചും വെള്ള നിവേദ്യ പ്രസാദം വാങ്ങാവുന്നതാണ്. അരിയും ശര്‍ക്കരയും കൊണ്ടുവരുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യാനുസരണം ശര്‍ക്കര പായസം സൗജന്യ പ്രസാദമായി നല്‍കും.

പൂജ ബംബര്‍ വിജയി പുറത്ത് വരില്ല?: മുന്നില്‍ അനൂപിന്റെ ദുരനുഭവം, രാമചന്ദ്രനും കിട്ടും ഒരു കോടിപൂജ ബംബര്‍ വിജയി പുറത്ത് വരില്ല?: മുന്നില്‍ അനൂപിന്റെ ദുരനുഭവം, രാമചന്ദ്രനും കിട്ടും ഒരു കോടി

25 രൂപാ വിലയ്ക്കും ശര്‍ക്കര പായസം ലഭിക്കും

25 രൂപാ വിലയ്ക്കും ശര്‍ക്കര പായസം ലഭിക്കും. അരവണ വിതരണ കൗണ്ടറിന് മുന്നിലാണ് വെള്ള, ശര്‍ക്കര പായസ കൗണ്ടര്‍ സ്ഥിതി ചെയ്യുന്നത്. തിരുമുറ്റം, ഫ്‌ളൈ ഓവര്‍, മാളികപ്പുറം, വെള്ളകൗണ്ടര്‍ എന്നിവിടങ്ങളില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന അരി, ശര്‍ക്കര തുടങ്ങിയ വഴിപാട് സാധനങ്ങള്‍ വേര്‍തിരിച്ച് അതിലുള്ള നോട്ടും നാണയങ്ങളും കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കും.

'മഞ്ജു വാര്യറെ വിസ്തരിക്കുമ്പോള്‍ ദിലീപ് ഭയക്കണോ': ഇപ്പോഴത്തെ തടസ്സം മാറുമെന്ന് ബൈജു കൊട്ടാരക്കര'മഞ്ജു വാര്യറെ വിസ്തരിക്കുമ്പോള്‍ ദിലീപ് ഭയക്കണോ': ഇപ്പോഴത്തെ തടസ്സം മാറുമെന്ന് ബൈജു കൊട്ടാരക്കര

അരി അരിച്ച് വേര്‍തിരിച്ച് അളന്ന്

അരി അരിച്ച് വേര്‍തിരിച്ച് അളന്ന് തിട്ടപ്പെടുത്തി സ്റ്റോര്‍ സൂപ്രണ്ടിനെ ഏല്‍പ്പിക്കും. ശര്‍ക്കര വെള്ള നിവേദ്യ പ്രസാദ കൗണ്ടറിലെ സ്പെഷ്യല്‍ ഓഫീസര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ എഴ് ദേവസ്വം ജീവനക്കാരും 52 ദിവസവേതന ജീവനക്കാരും അടങ്ങുന്ന ടീമാണ് ശര്‍ക്കര, വെള്ള നിവേദ്യ കൗണ്ടറിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Friendship: ആ സുഹൃത്തിനെ വിശ്വസിക്കാമോ? യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ അറിയാം, ഇതാ ചിലവഴികള്‍

ശബരിമലയെ കൂടുതല്‍ പവിത്രമാക്കി

അതേസമയം, ശബരിമലയെ കൂടുതല്‍ പവിത്രമാക്കി ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല പദ്ധതി സജീവമാവുന്നു. ശബരിമല, പമ്പ, നിലയ്ക്കല്‍, ശബരിമല ഇടത്താവളങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒന്‍പതുമുതല്‍ ഒരു മണിക്കൂര്‍ സമയമാണ് ഈ കേന്ദ്രങ്ങള്‍ വൃത്തിയക്കാനായി നീക്കിവച്ചിരിക്കുന്നത്.

ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പുറമേ,

ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പുറമേ, ഡ്യൂട്ടിയിലുള്ള മറ്റ് വകുപ്പ് ജീവനക്കാര്‍, അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍, വിശുദ്ധി സേനാംഗങ്ങള്‍ തുടങ്ങിയവരും ഈ ശുചീകരണ, ബോധവത്കരണ പരിപാടിയില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്. ശബരിമലയെ പൂര്‍ണമായി പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള പവിത്രം ശബരിമല പദ്ധതി ഇത്തവണത്തെ മണ്ഡല മഹോത്സവ കാലം ആരംഭിച്ച വൃശ്ചികം ഒന്നിനാണ് അവതരിപ്പിച്ചത്.

 പ്ലാസ്റ്റികും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത്

പ്ലാസ്റ്റികും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത്, പിന്നീട് ഇവ വേര്‍തിരിച്ചശേഷം ഇന്‍സിനറേറ്റില്‍ എത്തിച്ച് അതത് ദിവസം തന്നെ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം പൂങ്കാവനം ശുചിത്വപൂര്‍മായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അയ്യപ്പഭക്തര്‍ക്കിടയില്‍ ബോധവത്കരണവും നടത്തുന്നുണ്ട്.

English summary
Sabarimala: Authorities have prepared more facilities for sabarimala pilgrims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X