പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു, മകരവിളക്ക് ദര്‍ശിച്ച് ശരണം വിളിച്ച് അയ്യപ്പഭക്തര്‍
പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ലക്ഷങ്ങളാണ് മകരവിളക്ക് ദര്‍ശിക്കാനായി എത്തിയത്. തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹ വര്‍ഷമായിരുന്നു മരജ്യോതി ദര്‍ശനം. സന്നിധാനത്ത് തിരുവാഭരണം ചാര്‍ത്തി ദീപാരാധാന നടന്നപ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. സന്നിധാനം ശരണം വിളികളാല്‍ ഭക്തിസാന്ദ്രമായിരുന്നു. നേരത്തെ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങിയിരുന്നു. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയുടെ മണി മുഴങ്ങിയപ്പോള്‍ അയ്യപ്പനെ പ്രാര്‍ത്ഥിച്ച് കാത്തിരുന്ന ഇടങ്ങളിലെല്ലാം കര്‍പ്പൂരദീപം തെളിഞ്ഞു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മകരവിളക്ക് മഹോത്സവം നടന്നത്. മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് ഏകദേശം 75000 വരുന്ന ഭക്തരായിരുന്നു ഉണ്ടായിരുന്നത്. തിരുവാഭരണം വഹിച്ച് കൊണ്ടുള്ള യാത്ര വൈകുന്നേരത്തോടെയാണ് സന്നിധാനത്ത് എത്തിയത്. ആഭരണങ്ങള്‍ ചാര്‍ത്തി 6.45ഓടെ നട തുറന്നത്. ദീപാരാധാന ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ദീപാരാധന പൂര്‍ത്തിയായതോടെ മൂന്ന് തവണ മകരവിളക്ക് തെളിയിക്കുകയും ചെയ്തു. ഈ സമയത്ത് ശരണം വിളികളാല്‍ ഭക്തിസാന്ദ്രമായിരുന്നു സന്നിധാനം.
മകരസംക്രമണ സന്ധ്യയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്ത് നിന്നെത്തിയ ഘോഷയാത്ര അഞ്ച് മണിയോടെ ശരംകുത്തിയിലെത്തിയിരുന്നു. അവിടെ നിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങള്‍, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കുകയായിരുന്നു. സന്നിധാനത്ത് 6.20ഓടെയാണ് ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. കൊടിമര ചുവട്ടില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടക്കമുള്ളവരുണ്ടായിരുന്നു. ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിലാണ് അധികൃതര്‍ തിരുവാഭരണം ഏറ്റുവാങ്ങിയത്.
സോപാനത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി. അതിന് പിന്നാലെ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള മുദ്രയിലെ നെയ്യ് അയ്യപ്പന് അഭിഭേഷകം ചെയ്തിരുന്നു. മകരസംക്രമ പൂജ കഴിഞ്ഞതോടെ നട അടച്ചിരുന്നു. പിന്നീട് വൈകീട്ട് അഞ്ചിനാണ് തുറന്നത്. ഹില്‍ ടോപ്പിലും മകരവിളക്ക് ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. രണ്ടായിരം മുതല്‍ അയ്യായിരം പേര്‍ക്ക് വരെ ദര്‍ശനം അ നുവദിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. പാണ്ടിത്താവളം, അന്നദാന മണ്ഡപത്തിന്റെ മുകളില്‍, കൊപ്രക്കളം എന്നിവിടങ്ങളിലെല്ലാം മകരജ്യോതി ദര്‍ശനത്തിനായി സൗകര്യമൊരുക്കിയിരുന്നു.












Click it and Unblock the Notifications