പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ഡലകാലം; ശബരിമല നട തുറന്നു; ഭക്തിസാന്ദ്രം, ശരണം വിളിയുമായി ഭക്തന്മാർ

Google Oneindia Malayalam News

ശബരിമല: മണ്ഡലകാല തീർഥാടനത്തിനു തുടക്കംകുറിച്ചു ശബരിമല ക്ഷേത്രത്തിൽ നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയാണു നട തുറന്നത്. തുടർന്നു പുതിയ ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി എന്നിവരെ പതിനെട്ടാംപടിക്കുതാഴെ സ്വീകരിച്ചു. ഭക്തരുടെ വലിയ തിരക്കാണു ശബരിമലയിൽ.

തന്ത്രി കണ്ഠര് രാജീവര് കലശം പൂജിച്ച് അഭിഷേകം ചെയ്താണു മേൽശാന്തിമാരെ അവരോധിക്കുക. ഇന്ന് ഹരിവരാസനം പാടി നട അടച്ച് നിലവിലെ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി മലയിറങ്ങും. വൃശ്ചികം ഒന്നായ വ്യാഴാഴ്ച രാവിലെ നാലിനു പുതിയ മേൽശാന്തിയാണു നട തുറക്കുക. ഈ മാസം 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡലകാലം. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. മകരവിളക്ക് തീർഥാടനത്തിനായി ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്.

sabarimala

 ട്വിസ്റ്റ്; ആംആദ്മിയുടെ 'തട്ടിക്കൊണ്ടുപോയ' സ്ഥാനാര്‍ത്ഥി പാര്‍ട്ടിക്കെതിരെ രംഗത്ത്; വീഡിയോ പുറത്ത് ട്വിസ്റ്റ്; ആംആദ്മിയുടെ 'തട്ടിക്കൊണ്ടുപോയ' സ്ഥാനാര്‍ത്ഥി പാര്‍ട്ടിക്കെതിരെ രംഗത്ത്; വീഡിയോ പുറത്ത്

സന്നിധാനത്ത് ഇന്ന് പ്രത്യേക പൂജകൾ ഇല്ല. നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും സ്ഥാനാരോഹണവും ഇന്നുണ്ടാവും.നാളെ മുതൽ ഡിസംബർ 27 വരെയാണ് തീർഥാടന കാലം. ദർശനത്തിനെത്തുന്നവർക്ക് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാക്കിയിട്ടുണ്ട്

കോവിഡാനന്തരമുള്ള ആദ്യ തീർഥാടന കാലത്തിനാണ് ശബരിമല ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവും പ്രതീക്ഷിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ഭക്തന്മാ‍ർ എത്തുമെന്നാണ് സർക്കാറിന്റെയും ദേവസ്വം ബോർഡിന്റെയും വിലയിരുത്തൽ.

വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാണ്. നിലയ്ക്കൽ അടക്കം 13 ഇടത്താവളങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യം ഉണ്ടാകും. 40 ലക്ഷത്തോളം പേരെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. നടതുറക്കുന്നതിന് മുന്നോടിയായി തന്നെ നൂറുകണക്കിന് അയ്യപ്പൻമാർ നിലയ്ക്കലിൽ എത്തിയിട്ടുണ്ട്. കോവിഡ് അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ പ്രത്യേക കരുതലെടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്

എസ്‍ഡിപിഐ കൊടി എന്ന് കരുതി പോർച്ചുഗൽ പതാക വലിച്ചുകീറിയ യുവാവ് കുടുങ്ങി; കേസെടുത്ത് പോലീസ്
തിരക്ക് ഒഴിവാക്കാൻ ഒരേ സമയം സന്നിധാനത്തും പരിസരത്തും 2 ലക്ഷം പേരെയെ അനുവദിക്കൂള്ളൂ. സുരക്ഷാ മുൻകരുതലുകൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി. റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനായി സേഫ് സോൺ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്ക് വിശുദ്ധിസേനയേയും നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളം, ടോയ്‌ലറ്റ് സംവിധാനം എന്നിവ സജ്ജീകരിക്കുന്നുണ്ട്. 200 ഓളം കെ.എസ്.ആർ.ടി.സി ബസുകൾ പമ്പ നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തും.

English summary
sabarimala Mandala Kalam: sabarimala temple opened for mandalakala pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X