പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല: കോന്നി മെഡിക്കല്‍ കോളജില്‍ ശബരിമല വാര്‍ഡ്, എല്ലാ ഉദ്യോഗസ്ഥരും കൃത്യമായി ഡ്യൂട്ടിയെടുക്കണം

Google Oneindia Malayalam News

പത്തനംതിട്ട: സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കുമെന്നും വകുപ്പുകള്‍ ഇതിനായി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സജേഷിന് 50 കോടി അടിച്ചത് വെറുതെ കിട്ടിയ ടിക്കറ്റിന്: ബിഗ് ടിക്കറ്റില്‍ പുതി ചരിത്രം, രണ്ട് മലയാളികള്‍സജേഷിന് 50 കോടി അടിച്ചത് വെറുതെ കിട്ടിയ ടിക്കറ്റിന്: ബിഗ് ടിക്കറ്റില്‍ പുതി ചരിത്രം, രണ്ട് മലയാളികള്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ സുരക്ഷിതമായി ദര്‍ശനം നടത്തി മടങ്ങി പോകുന്നതിനായി എല്ലാവരും പ്രവര്‍ത്തിക്കണം. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ യഥാസമയം എത്തുന്നുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണം. ഇത് സംബന്ധിച്ച് കണ്‍ട്രോള്‍ റൂമിലും വിവരങ്ങള്‍ നല്‍കണം. തീര്‍ഥാടനത്തോട് അനുബന്ധിച്ച എല്ലാ പ്രവൃത്തികളും ഈ മാസം 10 ന് മുന്‍പായി പൂര്‍ത്തീകരിക്കണം. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായോയെന്നു പരിശോധിക്കുന്നതിന് ഈ മാസം 11ന് നേരിട്ടു സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

 sabarimala-

അടുത്ത വര്‍ഷം നവംബര്‍ ഒന്നിന് മുന്‍പ് എല്ലാ വകുപ്പുകളുടെയും തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും പദ്ധതി നിര്‍ദേശങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിലേക്ക് നല്‍കണം. പമ്പയില്‍ കെഎസ്ആര്‍ടിസി ബസുകളുടെ പാര്‍ക്കിംഗിന് ഉചിതമായ സ്ഥലം കണ്ടെത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പ്ലാപ്പള്ളി - ആങ്ങമൂഴി റോഡിന്റെ അറ്റകുറ്റ പണി ഈമാസം 10ന് മുന്‍പ് പൂര്‍ത്തിയാക്കണം. റോഡ് പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണം.

ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള ജില്ലയിലെ 17 റോഡുകള്‍ക്കു പുറമേ തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന മറ്റു പ്രധാന പാതകളും അറ്റകുറ്റപ്പണി നടത്തണം. വാഹന അപകടം ഒഴിവാക്കാന്‍ റോഡുകളില്‍ ക്രാഷ് ഗാര്‍ഡ്, ഹംമ്പ് മാര്‍ക്കിംഗ്, ബ്ലിങ്കേഴ്സ് ഉള്‍പ്പെടെയുള്ള സുരക്ഷക്രമീകരണങ്ങളും വളവുകളില്‍ മാര്‍ക്കിംഗും പൊതുമരാമത്ത് വകുപ്പ് ഉറപ്പാക്കണം. ആറാട്ടുപുഴ- ചെട്ടിമുക്ക് - ചെറുകോല്‍പുഴ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. കൈപ്പട്ടൂര്‍ പാലത്തില്‍ സംരക്ഷണ ഭിത്തി ബലപ്പെടുത്തുന്ന സ്ഥലം തീര്‍ഥാടനകാലത്ത് ദേശീയപാത വിഭാഗം തുടര്‍ച്ചയായി നിരീക്ഷിച്ച് അപകടസ്ഥിതിയില്ലെന്ന് ഉറപ്പാക്കണം. പത്തനംതിട്ട ടൗണിലെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടല്‍ വാട്ടര്‍ അതോറിറ്റി അടിയന്തിരമായി പൂര്‍ത്തീകരിക്കണം.

പത്തനംതിട്ട ടൗണില്‍ ഇതുമൂലം ഗതാഗത കുരുക്ക് ഉണ്ടാകാന്‍ ഇടവരരുത്. തിരുവാഭരണപാതയുടെ ശുചീകരണം ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് തീര്‍ഥാടന പാതയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകളില്‍ ജോലി ചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് കൈയില്‍ കരുതണം. ഭക്ഷണവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് എല്ലാ ഭക്ഷണ ശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം. പന്തളത്തെ ഡിടിപിസി അമനിറ്റി സെന്റര്‍ ഉടന്‍ തന്നെ ശുചീകരിച്ച് തീര്‍ഥാടനത്തിന് സജ്ജമാക്കണം.

തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് കോന്നി മെഡിക്കല്‍ കോളജില്‍ 15 ബെഡുകള്‍ ഉള്‍പ്പെടുത്തി ശബരിമല വാര്‍ഡ് ക്രമീകരിക്കും. പമ്പ ഗവ ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം തുറക്കും. പമ്പ- സന്നിധാനം പാതയില്‍ 18 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കും. ആന്റി വെനം, ആന്റി റാബിസ് വാക്സിന്‍ പോലുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. കോവിഡാനന്തര തീര്‍ഥാടന കാലം ആയതിനാല്‍ ശ്വാസകോശ, ഹൃദയ സംബന്ധമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ക്രമീകരണങ്ങള്‍ നോഡല്‍ ഓഫീസര്‍ നേരിട്ടു വിലയിരുത്തി റിപ്പോര്‍ട്ട് ഡിഎംഒ മുഖേന നല്‍കണം. ശബരിമലയില്‍ എത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള എല്ലാ തീര്‍ഥാടകരും അവരുടെ ആരോഗ്യ രേഖകള്‍ കൂടി കൈയില്‍ കരുതണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയ്ക്ക് ഇതു സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

English summary
Sabarimala: Sabarimala special Ward at Konni Medical College, All Officers to be on duty punctually
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X