ശബരിമലയിൽ നിന്ന് തുടങ്ങിയ 'ശരണബാല്യം'... 4 വര്‍ഷം കൊണ്ട് കേരളത്തിൽ ബാലവേല ഇല്ലാതാക്കുമെന്ന് മന്ത്രി
പത്തനംതിട്ട: 2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലയെ പൂര്‍ണ്ണമായും ബാലവേല വിമുക്തമാക്കുന്നതിനായി ജില്ലയിലെ കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അംഗങ്ങള്‍ക്കും, വ്യാപാരി വ്യവസായി അംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുഞ്ഞുങ്ങള്‍ ബാലവേല ചെയ്യുന്നുണ്ട്. ലോകത്ത് ആറു കുഞ്ഞുങ്ങളില്‍ ഒരാള്‍ തൊഴിലാളിയാണ്. നമ്മുടെ സംസ്ഥാനത്ത് ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവ് ബാല്യവിമുക്ത കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചിരിക്കുന്ന പദ്ധതിയാണു ശരണ ബാല്യം.

ശബരിമല മണ്ഡലകാലത്ത് കുഞ്ഞുങ്ങളെ ബാലവേല ചെയ്യിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച പദ്ധതിയാണു ശരണബാല്യം. ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ വകുപ്പ് ഏറ്റെടുക്കുകയും ഇന്ന് എല്ലാ ജില്ലയിലും ഒരു റസ്ക്യൂ ഓഫീസറുടെ നേതൃത്വത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച രീതിയില്‍ നടന്നു വരുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ മാത്രം 85 കുഞ്ഞുങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമുക്തരാക്കിയിട്ടുണ്ട്.
ബാലവേല നിരോധിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളെ ത്വരിതപ്പെടുത്തണമെന്നുള്ള ആഹ്വാനവുമായിട്ടാണു ബാലവേല വിരുദ്ധ ദിനം കടന്നുവന്നിരിക്കുന്നത്. 'ആക്ട് നൗ എന്‍ഡ് ചൈല്‍ഡ് ലേബര്‍' എന്നതാണ് ഈ വര്‍ഷത്തെ തീം. ബാലവേല നിരോധിക്കുകയെന്ന എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി കൂടുതല്‍ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച വെബിനാറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട സിഡബ്ല്യൂസി ചെയര്മാന് അഡ്വ കെപി സജിനാഥ് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ബെച്ച്പന്‍ ബച്ചാവോ ആന്ദോളന് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രസ്റീന്‍ കുന്നംപ്പളളി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പിഎസ് തസ്നീം, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതദാസ്, ജില്ലാ ലേബര്‍ ഓഫീസര്‍ പി ദീപ, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ആര് പ്രതാപന് നായര്‍, ജില്ലാ ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ സാജന് ആന്റണി, പത്തനംതിട്ട ഡിസിപിയു സോഷ്യല്‍ വര്‍ക്കര്‍ എലിസബത്ത് ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications