ടിജിന്‍ അനുഭവിച്ചത് പൊലീസിന്റെ മൂന്നാം മുറ; നീതി കിട്ടിയത് രണ്ടുവര്‍ഷത്തിന് ശേഷം, സംഭവം ഇങ്ങനെ
പത്തനംതിട്ട: കോട്ടാങ്ങലില്‍ നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒടുവില്‍ നീതി ദേവതയുടെകനിവ് ടിജിന്‍ ജോസഫിനെ തേടിയെത്തി. പങ്കാളി കൊല്ലപ്പെട്ട സംഭവത്തില്‍ ലോക്കല്‍ പൊലീസ് ക്രൂരമായാണ് ടിജിനെ മര്‍ദ്ദിച്ചത്.
എന്നാല്‍ പോലീസിന്റെ മൂന്നാം മുറ ടിജിനെ ഒന്ന് നോവിച്ചിട്ട് പോലുമില്ല. പിന്നീട് ടിജിന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് അദ്ദേഹത്തിന് ഇന്ന് നീതി ലഭിച്ചിരിക്കുന്നത്. അദ്ദേഹം നടത്തിയ സമാനതകളില്ലാത്ത പോരാട്ടമാണ് കൊലപാതകത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാനായത്. രണ്ടം വര്‍ഷം മുമ്പാണ് പത്തനംതിട്ട കോട്ടാങ്ങലില്‍ ദാരുണ സംഭവം നടന്നത്. ഇപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് തെളിയുന്നതും.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ടിജിന്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ തടിക്കച്ചവടക്കാരനായ മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമീട്ടില്‍ വീട്ടില്‍ നസീര്‍(39)നെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സിനിമാ കഥകളെ പോലും വെല്ലുന്ന സംഭവമായിരുന്നു. കഴിഞ്ഞ രണ്ട്വര്‍ഷമായി ടിജിന്‍ തന്റെ ജീവിതത്തില്‍ അനുഭവിച്ചിരുന്നത്. രണ്ടുവര്‍ഷത്തോളം ശാരീരികമായും മാനസികമായും ടിജിന്‍ അനുഭവിച്ച കൊടിയ പീഡനത്തിന് ഒരു കണക്കുമില്ലായിരുന്നു. കൂടാതെ സമൂഹത്തില്‍നിന്ന് നേരിട്ട ഒറ്റപ്പെടുത്തലുകള്‍ വേറെയും. ടിജിന്‍ ജോസഫിന്റെയും യുവതിയുടേയും 12 വര്‍ഷത്തോള കാലത്തെ പ്രണയമായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരുമിക്കാനാകാതെ ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ടിജിനും യുവതിയും വിവാഹ ബന്ധം വേര്‍പിരിയുകയും ചെയ്തു. പിന്നീട് യുവതി ഭര്‍ത്താവിനെയും വീട്ടുകാരെയും ഉപേക്ഷിച്ച് ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന ടിജിന്റെ വീട്ടിലെത്തുകയും അന്ന് മുതല്‍ അവര്‍ ഒരുമിച്ച് താമസിക്കുകയുമായിരുന്നു.

2019 ഡിസംബര്‍ 15നാണ് ടിജിന്റെ ജീവിതത്തെ മാറ്റമറിച്ച സംഭവം നടന്നത്. രാവിലെ പുറത്ത് പോയ ടിജിനും ഭര്‍ത്താവും വൈകീട്ട് വീട്ടില്‍ തിരിച്ച് എത്തുമ്പോള്‍ഡ കണ്ടത് ഞെട്ടിക്കുന്നതായിരുന്നു. കിടപ്പുമുറയില്‍ തൂങ്ങിയാടുന്ന യുവതിയുടെ മൃതദേഹമാണ് ഇരുവരും കണ്ടത്. പിന്നീട് നടത്തിയ ഇന്‍ക്വസ്റ്റിലും, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും യുവതി ബലാത്സംഗത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ ടിജിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയില്‍ പെരുമ്പട്ടി എസ്‌ഐ ഷരീഫ് ടിജിനെ കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു. ഇത് പിന്നീട് വലിയ രീതിയിലുള്ള വിവാദമാകുകയും ചെയ്തിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ പൊലീസിന്റെ മൂന്നാം മുറ തന്നെയാണ് തനിക്ക് നേരെ ഉണ്ടായതെന്ന് ജിബിന്‍ പറയുന്നു. എസ്‌ഐ നട്ടെല്ല് ഉള്‍പ്പടെ ശരീരത്തിലെ ഭാഗവും ചതച്ച്. എഴുന്നേറ്റ് നില്‍ക്കാനാകാത്ത അവസ്ഥയിലാണുണ്ടായിരുന്നത്. ഒടുവില്‍ ചോര ഛര്‍ദിച്ച ടിജിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസ്ചാര്‍ജായ ശേഷം നടത്തിയ ടിജിന്‍ നടത്തിയ നിയമപോരാട്ടമാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായത്.

ആദ്യമായി ടിജിന്‍ വിജയിച്ചത് തന്നെ മര്‍ദ്ദിച്ച് അവശനാക്കിയ എസ്‌ഐയെ സസ്‌പെന്‍ഷനിലാക്കുകയായിരുന്നു. അതില്‍ ടിജിന്‍ പൂര്‍ണമായി വിജയിക്കുകയും ചെയ്തു. വകുപ്പുതല പ്രാഥമിക അന്വേഷണത്തിനൊടുവില്‍ എസ്.ഐ ഷെരീഫ് സസ്‌പെന്‍ഷനിലായി.കേസില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്തിയതോടെ എസ്.ഐയ്‌ക്കെതിരെ കൂടുതല്‍ കടുത്ത നടപടി വരുമെന്നാണ് ടിജിന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതീക്ഷിക്കുന്നത്. പിന്നീട് ടിജിന് സഹായവുമായെത്തിയത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായിരുന്നു. ക്രൈബ്രാഞ്ച് നടത്തിയ സത്യസന്ധമായ അന്വേഷണത്തിനൊടുവിലാണ് തനിക്ക് നീതി ലഭിച്ചതെന്ന് ടിജിന്‍ പറഞ്ഞു. അപരിചിതരായ ആളുകളെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കാനായത്. സ്വകാര്യഭാഗങ്ങളില്‍ നിന്ന് ലഭിച്ച സ്രവങ്ങളും ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടും കേസില്‍ പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായിരുന്നു. യുവതിയുടെ നഖത്തിന്റെ അടിയില്‍ നിന്ന് ലഭിച്ച രക്തവും തൊലിയും അടക്കം പരിശോധനയ്ക്ക് അയക്കുകയും ഇതും പ്രതിയെ കുടുക്കാന്‍ ക്രൈംബ്രാഞ്ചിന് സഹായകരമാവുരകയും ചെയ്തു. പ്രദേശത്ത് അന്ന് അപരിചതരായി കണ്ടെത്തിയവരുടെയെല്ലാം, ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിരുന്നു. അങ്ങനെയാണ് യുവതിയുടെ നഖത്തിന് അടിയില്‍നിന്ന് ലഭിച്ച രക്ത സാംപിള്‍ നസീറിന്റെ ഡിഎന്‍എ ഫലവുമായി ഒത്തുവന്നരികയും തുടര്‍ന്ന് മൂന്ന് തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് പ്രതിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

വീട്ടില്‍ തടിക്കച്ചവടത്തിന് എത്തിയതായിരുന്നു പ്രതി നസീര്‍ . വീട്ടില്‍ മറ്റാരും ഇല്ലെന്ന് മനസിലാക്കിയതോടെ ഇയാള്‍ അതിക്രമിച്ചു കയറുകയും യുവതിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ തല ഭിത്തിയില്‍ ഇടിച്ച് ബോധരഹിതയാവുകയുമായിരുന്നു. ഈ സമയം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അതിനുശേഷം മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പിടിവലിക്കിടെ മാരകമായ 50ലേറെ മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications