Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലയാളി പണിയെടുക്കുന്നില്ല, ഹിന്ദിക്കാരെക്കൊണ്ട് പണിയെടുപ്പിക്കുന്നു': എംഎം മണി

ഉത്തരേന്ത്യൻ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങളുടെ ഫലമാണ് തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നതിന്റെ കാരണമെന്ന് എംഎൽഎ എംഎം മണി.
അവിടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. ഉത്തരേന്ത്യയിൽ വേലയും കൂലിയും ഇല്ലാത്ത സ്ഥിതിയായെന്നും എംഎം മണി പറഞ്ഞു.

ഇവിടെ അതിഥി തൊഴിലാളികൾ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവരെ വിശേഷിപ്പിക്കുന്നതെന്നും എംഎം മണി പത്തനംതിട്ടയില്‍ പറഞ്ഞു. മാല്യമായ തൊഴിലും വേതനവുമാണ് അവർക്ക് ഇവിടെ ലഭിക്കുന്നത്. നല്ല പെരുമാറ്റവും അവർക്കിവടെ ലഭിക്കുന്നു.

mm mani

ഇടുക്കിയിൽ പണിക്ക് വരുന്നവർ പലരും വിമാനത്തിലാണ് എത്തുന്നത്. സംഘം ചേർന്ന് വണ്ടി വിളിച്ച് വരുന്നവരുമുണ്ട്. ഇങ്ങനെ ദശലക്ഷക്കണക്കിന് ആളുകളുടെ ഗൾഫ് ആണ് ഇന്ന് കേരളം. അവരുടെ വരവിൽ ചില കുഴപ്പങ്ങളുമുണ്ട്. മലയാളികൾ ഒരു പണിയുമെടുക്കാതെ ഹിന്ദിക്കാരെക്കൊണ്ട് പണിയെടുപ്പിക്കുകയാണെന്നും എംഎം മണി പറഞ്ഞു.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയേ പരിഹസിച്ചും എംഎം മണി രംഗത്തെത്തിയിരുന്നു. രാജസ്ഥാനില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ഒരുമിപ്പിക്കാന്‍ കഴിയാത്തയാളാണോ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരുമിപ്പിക്കാന്‍ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്ന് നടക്കുന്നതെന്നായിരുന്നു എംഎം മണി പരിഹസിച്ചു.

ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും) ഒരുമിപ്പിക്കാന്‍ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാന്‍ നടക്കുന്നതെന്ന് എം.എം മണി പരിഹസിച്ചു. അശോക് ഗെലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും നടുവിലിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം

'കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ഒരുമിപ്പിക്കാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധിയാണോ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരുമിപ്പിക്കാന്‍ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്ന് നടക്കുന്നത്..?', അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+