പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് മാതൃകാപരമായ ഇടപെടലെന്ന് മന്ത്രി വീണാ ജോര്‍ജ്

  • By Prd Pathanamthitta
Google Oneindia Malayalam News

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവാഹ പൂര്‍വ കൗണ്‍സിലിംഗ് പദ്ധതി ശോഭനമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാന്‍ വിധത്തില്‍ മാതൃകാപരവും അനിവാര്യവുമായ ഇടപെടലാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിവാഹം എന്നത് പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയുമുള്ള ഒത്തുചേരലാണ്. അതുകൊണ്ടു തന്നെ എന്താണ് വിവാഹം എന്നതിനെ കുറിച്ച് ശാസ്ത്രീയമായ അറിവിലൂന്നിയുള്ള കാഴ്ചപ്പാട് പുതു തലമുറയ്ക്ക് ഉണ്ടാക്കിയെടുക്കാന്‍ കൗണ്‍സിലിംഗ് ഏറെ പ്രയോജനകരമാകും. രണ്ടു സാഹചര്യങ്ങളില്‍ നിന്നു വന്നുചേരുന്നവരില്‍ പൊരുത്തകേടുകള്‍ സ്വാഭാവികമാണ്. പരസ്പരം കണ്ടറിഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുവാന്‍ വിവാഹ പൂര്‍വ കൗണ്‍സിലിംഗിലൂടെ സാധിക്കും. ഉത്തരവാദിത്തോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും ഓരോ കുടുംബത്തേയും മാറ്റിയാലേ അവര്‍ക്കു പിറക്കുന്ന നല്ല ഭാവി തലമുറയെ നമുക്ക് വാര്‍ത്തെടുക്കാനാവു. അതുകൊണ്ടുതന്നെ ജില്ലയില്‍ തന്നെ ആദ്യമായി ബ്ലോക്ക് തലത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി അഭിനന്ദനമര്‍ഹിക്കുന്നതും അഭിമാനകരവുമാണെന്നും മന്ത്രി പറഞ്ഞു.

656

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിര ദേവി, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആതിര ജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ സാലി ലാലു പുന്നയ്ക്കാട്, ബ്ലോക്ക് മെമ്പര്‍മാരായ സാറാമ്മ ഷാജന്‍, സാം പി തോമസ്, കെ.ആര്‍. അനീഷ്, വി.ജി. ശ്രീ വിദ്യ, അജി അലക്‌സ്, ജിജി ചെറിയാന്‍ മാത്യു, ശിശു വികസന പദ്ധതി ഓഫീസര്‍ വി. താര, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നിം, ബ്ലോക്ക് സെക്രട്ടറി സി.പി. രാജേഷ് കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്തിയാണ് പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് പ്രൊജക്ട് നടപ്പാക്കുന്നത്. ബ്ലോക്കിന് കീഴിലുള്ള ചെറുകോല്‍, നാരങ്ങാനം, ഓമല്ലൂര്‍, ചെന്നീര്‍ക്കര, മല്ലപ്പുഴശേരി, കോഴഞ്ചേരി, ഇലന്തൂര്‍ അടക്കമുള്ള ഏഴ് ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൗണ്‍സിലിംഗിന് സൗകര്യം ലഭ്യമായ അംഗനവാടികളില്‍ വച്ച് വിവാഹിതരാകുവാന്‍ പോകുന്ന യുവതി, യുവാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയാണ് പദ്ധതി ലക്ഷ്യം. വനിത ശിശു വികസന വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രത്യേക പരിശീലനം ലഭിച്ച വ്യക്തികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

English summary
Minister Veena George said that Ilantur block panchayat pre-marital counseling is an exemplary intervention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X