പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ട് വൈറലായില്ല; സമൂഹമാധ്യമങ്ങളിലെ വൈറൽ താരം വിബിത ബാബുവിന് പരാജയം

Google Oneindia Malayalam News

പത്തനംതിട്ട: സോഷ്യല്‍ മീഡിയയിലെ വൈറല്‍ വോട്ടായില്ല, ജനവിധിയില്‍ തോറ്റ് വൈറല്‍ സ്ഥാനാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ നിരവധി സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. അവരില്‍ ഒരാളായിരുന്നു പത്തനംതിട്ട മുല്ലപ്പള്ളി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ അഡ്വ. വിബിത ബാലു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിബിത ദയനീയമായി പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സികെ ലതാകുമാരിയാണ് മുല്ലപ്പള്ളി ഡിവിഷനില്‍ വിജയിച്ചത്.

Recommended Video

cmsvideo
ഗ്ലാമറസ് സ്ഥാനാർഥി തോറ്റു, ലൂക്കിലല്ല കാര്യം, ജനമനസ്സിലാണ് | Oneindia Malayalam

രാവിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ വിബിത മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടിരുന്നു. പിന്നീട് ലീഡ് നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് എത്തിയെങ്കിലും അവസാനം വിജയം ലതാ കുമാരി സ്വന്തമാക്കുകയായിരുന്നു. 10469 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ സി.കെ. ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിന് 9178 വോട്ട് ലഭിച്ചു. സ്ഥാനാര്‍ത്ഥിയായിരുന്ന സമയത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കും എന്ന വലിയ ആത്മവിശ്വാസമാണ് 2009 ല്‍ കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ വിബിത പ്രകടിപ്പിച്ചിരുന്നത്.

vibithamohan

അതേസമയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ മികച്ച വിജയമാണ് എല്‍ഡിഎഫിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 16 വാര്‍ഡില്‍ 13 ഇടത്തും എല്‍ഡിഎഫ് ആണ് വിജയിച്ചത്. 3 ഇടത്ത് മാത്രമാണ് യുഡിഎഫിനുള്ളത്. അതേസമയം മികച്ച മുന്നേറ്റം പ്രതീക്ഷിച്ച ബിജെപിക്ക് ഒരിടത്തും മുന്നേറാന്‍ സാധിച്ചില്ല. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്.

ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയിക്ക് മികച്ച വിജയം; യുഡിഎഫ് സീറ്റ് പിടിച്ചെടുത്തുഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയിക്ക് മികച്ച വിജയം; യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു

 നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി സി പി എം; കടുത്ത പ്രതിരോധത്തില്‍ കോണ്‍ഗ്രസ്... ബി ജെ പി വിയര്‍ക്കും നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി സി പി എം; കടുത്ത പ്രതിരോധത്തില്‍ കോണ്‍ഗ്രസ്... ബി ജെ പി വിയര്‍ക്കും

English summary
viral candidate in social media babitha babu failed at pathanamthitta district panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X