തിരുവനന്തപുരം ജില്ലയിൽ ഇന്ന് 352 പേർക്ക് കോവിഡ്, 267 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 352 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 267 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 64 പേരുടെ രോഗഉറവിടം വ്യക്തമല്ല. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 13 ആരോഗ്യപ്രവര്‍ത്തകരും ഉണ്ട്. 623 പേരാണ് ജില്ലയില്‍ ഇന്ന് കൊവിഡ് മുക്തരായത്. ഇന്ന് 4 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.
ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പുതുതായി 1,144 പേര്‍ രോഗനിരീക്ഷണത്തിലായി. 1,067 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 20,226പേര്‍ വീടുകളിലും 644 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 432 പേരെ പ്രവേശിപ്പിച്ചു. 504 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളില്‍ 3,857 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 505 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 758 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 644 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ചില പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ കേശവദാസപുരം ഡിവിഷനിലെ (15) ലക്ഷ്മി നഗർ, ചൈതന്യ ഗാർഡൻസ്, തമ്പാനൂർ ഡിവിഷനിലെ (81) രാജാജി നഗർ എന്നിവയും നെല്ലാട് പഞ്ചായത്തിലെ മൈലക്കൽ വാർഡിലെ (ആറ്)വടക്കനാട്, മാക്കംകോണം, വേടക്കാല, കല്ലിടുക്ക് എന്നീ പ്രദേശങ്ങളും പെരുങ്കിടവിള പഞ്ചായത്തിന്റെ 15-ാം വാർഡായ പുളിമാംകോടുമാണു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകൾ നടത്താൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്നു നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ രണ്ട്, മൂന്ന്, 11, 39 വാർഡുകൾ, കിളിമാനൂർ പഞ്ചായത്തിലെ എട്ടാം വാർഡ്, പാലോട് പഞ്ചായത്തിലെ 12-ാം വാർഡ്, പെരുങ്കടവിള പഞ്ചായത്തിലെ ഒമ്പത്, 10, 11 വാർഡുകൾ, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ അഞ്ച്, 10, 12, 13, തിരുവനന്തപുരം കോർപ്പറേഷനിലെ വെങ്ങാനൂർ ഡിവിഷനിലെ (59) നെല്ലിവിള, ചെറുവിള, പഴവിള, ഞാറവിള എന്നിവ ഒഴികെയുള്ള മേഖല എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.