Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് 51 കാരി ഷോക്കേറ്റ് മരിച്ചു.. ദുരൂഹത; 28 കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം; കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ത്രേസ്യാപുരം സ്വദേശി ശിഖയാണ് (51) മരിച്ചത്.സംഭവത്തിൽ ഭർത്താവ് അരുണി (28)നെ വെള്ളറട പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടുമാസം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. മരണത്തിൽ അരുണിന് പങ്കുണ്ടെന്ന് സംശയത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.സംഭവം ഇങ്ങനെ

പുലർച്ചയോടെ

പുലർച്ചയോടെ

ഇന്ന് പുലർച്ചയോടെയാണ് ശിഖയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിഖ ഷോക്കേറ്റ് കിടക്കുകയാണെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് അരുൺ അയൽവാസികളോട് പറയുകയായിരുന്നു. വീട്ടിനകത്ത് അലങ്കാര ബൾബുകളിടാനായി വൈദ്യുത മീറ്ററിൽ നിന്നെടുത്ത കേബിളിൽ നിന്നാണ് ഷോക്കേറ്റതെന്നായിരുന്നു അരുൺ പറഞ്ഞത്.

മരിച്ചിട്ട് മണിക്കൂറുകൾ

മരിച്ചിട്ട് മണിക്കൂറുകൾ

ഉടൻ തന്നെ അയൽവാസികളെത്തി ശിഖലയെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തുമ്പോൾ ശിഖയ്ക്ക് ജീവനുണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിട്ട് മണിക്കൂറുകൾ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി.

ദുരൂഹത ഉയർന്നത്

ദുരൂഹത ഉയർന്നത്

ഇതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് ആശുപത്രിയിൽ വെച്ച് തന്നെ അരുണിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

രണ്ട് മാസം മുൻപ്

രണ്ട് മാസം മുൻപ്

രണ്ട് മാസം മുൻപാണ് അരുണും ശിഖയും തമ്മിലുള്ള വിവാഹം നടന്നത്. സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് എന്നു പരിചയപ്പെട്ടാണ് ശിഖയെ അരുൺ വിവാഹം ചെയ്തതത്രേ. ശിഖ ഉയർന്ന സാമ്പത്തിക ചുറ്റുപാടുള്ള സ്ത്രീയായിരുന്നു. മരണത്തിന് ഒരാഴ്ച മുൻപ് മാത്രമാണ് ഇരുവരും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തതെന്നും ബന്ധുക്കൾ പറയുന്നു.

Recommended Video

cmsvideo
    തിരുവനന്തപുരം: കാരണക്കോണത്തെ മധ്യവയസ്‌കയുടെ മരണം; ഭർത്താവ് അറസ്റ്റിൽ
    സ്വത്ത് മോഹിച്ചാണെന്ന്

    സ്വത്ത് മോഹിച്ചാണെന്ന്

    സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ തയ്യാറായതെന്നായിരുന്നു തുടക്കം മുതൽ ബന്ധുക്കൾ ഉയർത്തിയ ആരോപണം. പോസ്റ്റുമാർട്ടം നടത്തിയാലേ കേസിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.ശിഖയും അരുണും താമസിച്ച വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി.അരുണിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+