Get Updates
Get notified of breaking news, exclusive insights, and must-see stories!

മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം; മന്ത്രിയുടെ പിഎസിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെയാണ് പൊലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ അതിക്രമമുണ്ടായത്. കുറവന്‍ കോണത്തെ വീട്ടില്‍ അതിക്രമം കാണിച്ചയാളുടെ സി സി ടി വി ദൃശ്യങ്ങളും സംശയക്കുന്നയാളുമായി സാമ്യമെന്ന് പൊലീസ് പറയുന്നു.

1

സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. പരാതിക്കാരിയായ യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നാണ് തിരുവനന്തപുരം ഡിസിപി അറിയിച്ചിരുന്നു. സംഭവം നടന്ന ഉടന്‍ പരാതി നല്‍കിയിട്ടും പൊലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതി പറഞ്ഞിരുന്നു.

2

പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പികളാണ് ചുമത്തിയത്. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നല്‍കിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. എല്‍എംഎസ് ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം പ്രതി മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെട്ടു.

3

സംഭവം നടന്ന പുലര്‍ച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റില്‍ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചില്ലെന്നാണ് ആക്ഷേപം. സംഭവം നടക്കുന്ന സമയത്ത് കറുത്ത പാന്റും വെള്ള ടീഷര്‍ട്ടുമാണ് പ്രതി ധരിച്ചിരുന്നത്. തലയില്‍ ഒരു മഫ്‌ളറുമുണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്. വളരെ അടുത്ത് എത്തിയതിന് ശേഷമാണ് ഉപദ്രവിച്ചത്. മുഖം നന്നായി ഓര്‍ക്കുന്നുണ്ടെന്നും യുവതി അറിയിച്ചിരുന്നു.

4

സംഭവം നടന്ന് രാവിലെ എട്ടരക്ക് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഇത്രയും ദിവസമായിട്ടും കേസില്‍ ഒരു തുമ്പ് പോലും കണ്ടുപിടിക്കാതിരുന്ന പൊലീസിനെതിരെ വിമര്‍ശനം ശക്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+