Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാധ്യമപ്രവര്‍ത്തകയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു'; നടന്‍ അലന്‍സിയറിനെതിരെ പോലീസില്‍ പരാതി

തിരുവനന്തപുരം: നടൻ അലൻസിയർ മാധ്യമപ്രവർത്തകയോട് അപമര്യാ​ദയായി പെരുമാറിയതായി പോലീസിൽ പരാതി. റൂറൽ എസ് പി ഡി ശില്പയ്ക്കാണ് പരാതി നൽകിയത്. മാധ്യമപ്രവർത്തകയോട് ലൈം​ഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത് എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

ചലച്ചിത്ര അവാർഡ‍ിൽ പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുത് എന്ന് അലൻസിയറുടെ പരാമർശം വിവാദമായിരുന്നു. ഇതേക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് അലൻസിയർ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത് എന്നാണ് വിവരം.

alencier

അതേസമയം, ചലച്ചിത്ര വിതരണ വേദയിൽ വെച്ച് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് അലൻസിയർ രം​ഗത്ത് എത്തിയിരുന്നു. താൻ സ്ത്രീ വിരുദ്ധത പറഞ്ഞിട്ടില്ല എന്നും മാപ്പ് പറയില്ലെന്നുമാണ് അലൻസിയർ പ്രതികരിച്ചത്.

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തന്റെ സംസാരത്തിൽ അങ്ങനെ വന്നിട്ടുണ്ടാകാം എന്നും ആൺ രൂപത്തിലുള്ള പ്രതിമ കിട്ടണമെന്ന് ആഗ്രഹിച്ച് പറഞ്ഞതാണ് എന്നുമാണ് അലൻസിയർ പറഞ്ഞത്.

പെൺപ്രതിമ പ്രലോഭിപ്പിക്കുന്നു എന്ന് അവിടെ പറഞ്ഞത് അത് വലിയ വേദി ആണ് എന്ന് അറിഞ്ഞുകൊണ്ടാണ് എന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ആരേയും ആക്ഷേപിച്ചിട്ടില്ല അതുകൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് അലൻസിയർ പറഞ്ഞത്.

താൻ സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് എന്നും അമ്മ തന്ന വീട്ടിൽ ആണ് നിൽക്കുന്നതെന്നും സ്ത്രീകൾ പുരുഷന്മാരേയും ബഹുമാനിക്കാൻ പഠിക്കണമെന്നും അലൻസിയർ പറഞ്ഞു.

സംവരണം കിട്ടാതെ പോകുന്നത് പുരുഷനാണ് എന്നും മുഴുവനും കിട്ടുന്നത് സ്ത്രീകൾക്കാണ് എന്നും പുരുഷന് ഒരു നീതിയുമില്ലെന്നും അലൻസിയർ പറഞ്ഞു. അലൻസിയറുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നിരവധിപേർ രം​ഗത്തുവന്നിരുന്നു.

അലൻസിയറുടെ പരാമർശം സാംസ്കാരിക കേരളത്തിന് നിരക്കാത്തതാണ് എന്നും ചലച്ചിത്രമേഖലയ്ക്ക് അവഹേളനം ഉണ്ടാക്കുന്ന നടപടിയാണ് എന്നുമാണ് വനിതാ കമ്മീഷൻ പ്രതികരിച്ചത്. ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ട് വെച്ച് കൊണ്ടാണ് ചലച്ചിത്ര മേഖലയിൽ വർഷങ്ങളായി നടത്തിവരുന്ന അവാർഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശിൽപമായി നൽകുന്നത്.

വളരെയേറെ അഭിമാനത്തോടെ ഇത് കാണുന്നതിന് പകരം അവഹേളിച്ചു കൊണ്ട് പ്രസ്താവന നടതത്തിയത് തീർത്തും അനുചിതവും സാംസ്കാരിക കേരളത്തിനും ചലച്ചിത്ര മേഖലക്കും അവഹേളനം ഉണ്ടാക്കുന്ന നടപടിയാണെന്നും സതീദേവി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+