Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഞ്ചിടിപ്പിച്ച രണ്ടര മണിക്കൂർ; ഒടുവിൽ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി

രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.

Airi India Express

തിരുവനന്തപുരം: രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 9.45ന് ദമ്മാമിലേക്കു പറന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് (ഐഎക്‌സ് 385) തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ഇതോടെ എല്ലാവർക്കും ആശ്വാസവുമായി..

സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു അടിയന്തരമായി ലാൻഡ് ചെയ്യാൻ തിരിച്ചുവിടുകയായിരുന്നു.. വിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമായിരുന്നു ലാൻഡിങ് നടത്തിയത്. വിമാനം റൺവേയിൽനിന്ന് മാറ്റി.

9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ഇറക്കാൻ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നൽകുകയും ചെയ്യുകയായിരുന്നു.

29ാം വയസ്സിൽ ലോട്ടറി എടുത്തുതുടങ്ങി, 43ാം വയസ്സിൽ 83 ലക്ഷമടിച്ചു; ഭാ​ഗ്യദേവത തേടിയെത്തിയ യുവാവ്...

ദിവസങ്ങൾക്ക് മുമ്പ് ടയറിന്റെ പുറംപാളി ഇളകിയതിനാൽ ദുബായ്‌-തിരുവനന്തപുരം എയർ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തിരുന്നു. ഞായറാഴ്ച അർധരാത്രി കഴിഞ്ഞാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെട്ടത്. ഒരു മണിക്കൂറോളം വിമാനം പറന്നതിനു ശേഷം ആണ് ടയറിന്റെ തകരാറ് പൈലറ്റ് കണ്ടെത്തിയത്.

വിമാനത്തിലെ മുൻഭാഗത്തെ രണ്ട് ടയറുകളിൽ ഒന്നിന് സാരമായ കേടുണ്ടെന്ന് പൈലറ്റ് അമർ സരോജ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അടിയന്തിരമായിറക്കിയത്. കേടുണ്ടായതായി കണ്ടതിനെ തുടർന്ന് അപകടകരമായ സാഹചര്യത്തിൽ വിമാനം ഇറക്കേണ്ടിവരുമെന്ന് എയർ ട്രാഫിക് കൺട്രോളിൽ നിർദേശം നൽകി. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സന്നാഹങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനാ വാഹനങ്ങൾക്കൊപ്പം സംസ്ഥാന അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചിരുന്നു. തുടർന്ന് റൺവേയിൽ സിഐഎസ്എഫ് അടക്കമുള്ള സുരക്ഷാസേന കമാൻഡോകളും എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+