തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ തമ്മിലടി; മകൻ അച്ഛനെ കുത്തി കൊന്നു; ഞെട്ടൽ മാറാതെ അയൽക്കാർ
തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ തമ്മിലടി; മകൻ അച്ഛനെ കുത്തി കൊന്നു; ഞെട്ടൽ മാറാതെ അയൽക്കാർ
തിരുവനന്തപുരം: മദ്യപിച്ച് ലക്കു കെട്ട മകന്റെ മദ്യ ലഹരിയിൽ പൊലിഞ്ഞത് അച്ഛന്റെ ജീവൻ. തിരുവനന്തപുരം കരയ്ക്കാമണ്ഡപം സെറ്റിൽമെന്റ് കോളനിയിൽ താമസിക്കുന്ന വള്ളക്കടവ് സ്വദേശിയായ ഏലിയാസ് ആണ് കൊല്ലപ്പെട്ടത്. 80 വയസ്സായിരുന്നു ഇദ്ദേഹത്തിന്. രാത്രി 12.45 ഓടെയാണ് സംഭവം നടന്നത്.
വാടക വീട്ടിലായിരുന്നു ഏലിയാസ് താമസിക്കുന്നത്. മദ്യ ലഹരിയിൽ വീട്ടിലേയ്ക്കെത്തിയ മകൻ ക്ലീറ്റസ് അച്ഛനെ കുത്തി കൊല്ലുകയായിരുന്നു. 52 വയസ്സാണ് ക്ലീറ്റസിന്. സംഭവ സ്ഥലത്ത് വെയ്ച്ചു തന്നെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തു. അച്ഛനും മകനും മാത്രമാണ് ഒറ്റ മുറി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. ഇവർ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ട്. വെള്ളിയാഴ്ച രാത്രിയിലും ഇവർ തമ്മിൽ പരസ്പരം മദ്യ ലഹരിയിൽ തമ്മിലടി ഉണ്ടായി.

വെളളിയാഴ്ച അർദ്ധരാത്രി അയൽക്കാരെ വിളിച്ച് ക്ലീറ്റസ് ഫോണിൽ പറഞ്ഞതിങ്ങനെ; " അച്ഛൻ തറയിൽ കുനിഞ്ഞിരിക്കുകയാണ് ഒന്നും മിണ്ടാൻ തയ്യാറാകുന്നില്ല. വീട്ടിലേയ്ക്ക് എത്രയും പെട്ടെന്ന് എത്തണം" എന്നാൽ, വീട്ടിലേയ്ക്ക് എത്തിയ അയൽക്കാർ കണ്ടത് ക്ലീറ്റസ് തറയിൽ കെട്ടി നിന്ന രക്തം തുടച്ച് വൃത്തിയാക്കുന്ന കാഴ്ചയാണ്. തൊട്ടടുത്തായി ഏലിയാസ് കിടക്കുന്നതും കണ്ടു. സംഭവത്തിൽ സംശയം തോന്നിയ അയൽ വാസികൾ നേമം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസ് ഉടൻ എത്തുകയും ചെയ്തു. തുടർന്ന് പോലീസ് സഹായത്തോടെ ഏലിയാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരിച്ചിരുന്നു.
ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം
തിരുവനന്തപുരം വള്ളക്കടവിലെ മകളുടെ വീട്ടിൽ താമസിച്ചിരുന്ന ഏലിയാസ് ഭാര്യയുടെ മരണത്തിന് ശേഷമാണ് മകനുമായി കാരയ്ക്കാമണ്ഡപത്തെ വാടക വീട്ടിലേയ്ക്ക് താമസം മാറിയത്. ഹിലാരി, പുഷ്പ എന്നിവരാണ് ഏലിയാസിന്റെ മറ്റു മക്കൾ.
Recommended Video
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications