പണിമുടക്കിൽ സർക്കാർ ഉദ്യോഗസ്ഥർ ജോലിക്കെത്തണം: സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകി തിരുവനന്തപുരം കളക്ടർ
തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണം.
Recommended Video

പണിമുടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കുമെന്നുമുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജര്‍ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കളക്ടര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസമില്ലാതെ പ്രവേശനം സാധ്യമാക്കാനും ഓഫീസുകള്‍ക്ക് മുന്നില്‍ അനാവശ്യമായ ജനക്കൂട്ടം ഒഴിവാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു തിരുവനന്തപുരം ആര്‍.റ്റി.ഒ, ഡി.റ്റി. ഒ( കെ എസ് ആര്‍ ടി സി), വിവിധ വകുപ്പുകളുടെ ജില്ലാ മേധവികള്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.അതേസമ.ം, മാര്‍ച്ച് 28, 29 തീയ്യതികളില്‍ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പൊതു പണിമുടക്ക് മാര്‍ച്ച് 27 അര്‍ദ്ധരാത്രി 12 മണി മുതല്‍ 29 അര്‍ദ്ധരാത്രി 12 മണിവരെ 48 മണിക്കൂറാണ് നടക്കുക. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നത് കൊണ്ട് കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് വ്യാപാരിവ്യവസായ സംഘടനകളോടും, വാഹന ഉടമകളോടും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, എസന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വീസ് നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും പൊതുആസ്തി വില്‍പ്പനയും നിര്‍ത്തുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് പ്രധാന പൊതുസേവനമേഖലകള്‍ എന്നിവയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക അനുവദിക്കുക-, പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുക, സംയുക്ത കര്‍ഷക മുന്നണി ഉന്നയിച്ച ആറ് ആവശ്യം അംഗീകരിക്കുക, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ സമ്പന്നരുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേലുള്ള കേന്ദ്ര എക്‌സൈസ് നികുതി ഗണ്യമായി കുറയ്ക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച്, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.












Click it and Unblock the Notifications