ദത്ത് വിവാദം; സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും വൻ വീഴ്ച; തെളിവ് പുറത്ത്
ദത്ത് വിവാദം; സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും വൻ വീഴ്ച; തെളിവ് പുറത്ത്
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അധികൃതർക്ക് പറ്റിയത് വൻ വീഴ്ച. കേസിൽ ഗുരുതര പിഴവ് സംഭവിച്ചതായി വകുപ്പ് തല അന്വേഷണ റിപ്പോർട്ടിൽ ആണ് വ്യക്തമായത്.
കുട്ടിയെ ദത്ത് നൽകുന്നതിൽ ശിശു ക്ഷേമ സമിതിയുടെ ഭാഗത്തുണ്ടായത് നിന്നും ഉണ്ടായത് വൻ വീഴ്ചയാണെന്ന് ആണ് വനിതാ ശിശു വികസന ഡയറക്ടർ ടി. വി അനുപമയുടെ റിപ്പോർട്ടിൽ പറയുന്നത്.

സി ഡബ്ല്യു സി യുടേയും ശിശു ക്ഷേമ സമിതിയുടേയും ഭാഗത്ത് നിന്നും സമാനമായ പിഴവ് ആണ് ഉണ്ടായത്. അനുപമ പരാതിയുമായി എത്തിയ ശേഷവും വകുപ്പ് ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നിരുന്നു. കേസിൽ വകുപ്പിൽ വീഴ്ചകൾ സംഭവിച്ചതായി തെളിയിക്കുന്ന നിര്‍ണായക രേഖകളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ശിശു ക്ഷേമ സമിതി റിപ്പോർട്ടിലെ ഒരു ഭാഗം മായ്ച്ചു കളഞ്ഞുവെന്നും, ദത്ത് തടയാൻ സി ഡബ്ല്യൂ സി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ദത്ത് നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സി ഡബ്ല്യൂ സി പൊലീസിനെ അറിയിച്ചില്ലെന്നും, അനുപമ പരാതി നൽകിയിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയെന്നും റിപ്പോർട്ടിൽ വ്യക്തമായി.

കേസിൽ പുറത്ത് വന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് കൈമാറും എന്നാണ് വിവരം. അതേസമയം, കുഞ്ഞ് അനുപമയുടേത് തന്നെ ആണെന്ന് വനിതാ ശിശു വികസന വകുപ്പും, സി ഡബ്ല്യു സിയും ഇന്ന് കുടുംബ കോടതിയെ അറിയിക്കും. അതോടൊപ്പം തന്നെ ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കാനായി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സർട്ടിഫിക്കറ്റ് പിന്‍വലിച്ച് കൊണ്ടുള്ള സത്യവാങ്മൂലവും സി ഡബ്ല്യു സി കോടതിയില്‍ സമര്‍പ്പിക്കും.
പുരത്ത് വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ശിശു ക്ഷേമ സമിതിക്ക് എതിരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് എതിരെയും വേറെയും നിരവധി കണ്ടെത്തലുകൾ ഉണ്ടെന്നാണ് സൂചന. ഇനിയും പല കാര്യങ്ങളും പുറത്ത് വരണം എങ്കിൽ വിശദമായ അന്വേഷണം വേണം എന്ന ആവശ്യവും ഉണ്ടെന്നാണ് സൂചന. ഈ കണ്ടെത്തലുകൾ അനുസരിച്ച് ഷിജുഖാൻ അടക്കം കുരുങ്ങും എന്ന് ഉറപ്പാണ്. ഷിജുഖാന്‍റെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി ഗൂഢാലോചന നടത്തിയോ എന്നും അന്വേഷിക്കേണ്ടി വരും. അമ്മ കുഞ്ഞിനെ തിരയുന്ന വിവരം സി ഡബ്ല്യു സി യും ശിശുക്ഷേമ സമിതിയും നേരത്തെ അറിഞ്ഞിരുന്നുവെന്നും വ്യക്തമാണ്.

അതേസമയം, വിവാദമായ ദത്ത് വിവാദ വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഇന്നലെ എത്തിയിരുന്നു. കേസിൽ കുഞ്ഞിന്റെ അമ്മ അനുപമയ്ക്ക് ഒപ്പം സർക്കാർ ഉണ്ടായിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഇന്നലെ പറഞ്ഞത്. അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ കിട്ടട്ടേ എന്നും മന്ത്രി വ്യക്തമാക്കി.
Recommended Video

ഒപ്പം അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ ദമ്പതികൾക്ക് ദത്ത് നടപടി പ്രകാരം ഇനി മുൻഗണന ലഭിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഇക്കാര്യം ആന്ധ്രാ ദമ്പതികളെ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് മുൻഗണന നൽകണമെന്ന് ദേശീയ അഡോപ്ഷൻ ഏജൻസിയെ അറിയിച്ചതായും വകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ കുട്ടിയുടെ യഥാർത്ഥ അമ്മയായ അനുപമയ്ക്കും അച്ഛന്‍ അജിത്തിനും കിട്ടുകയാണ്. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്ന ഡി എൻ എ ഫലം വന്നതാണ് കേസിൽ നിർണ്ണായകം ആയത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്തും നിർമ്മലാ ശിശു ഭവനിൽ എത്തി കുഞ്ഞിനെ കണ്ടിരുന്നു. എന്നാൽ, ഉടൻ കുഞ്ഞിനെ തിരികെ കിട്ടും എന്നാണ് പ്രതീക്ഷ എന്നും കുഞ്ഞിന്റെ അമ്മ അനുപമ പറഞ്ഞു.












Click it and Unblock the Notifications