തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മ്ലാവിനെ വേട്ടയാടിയ കേസ് : എസ്ഐ ഉൾപ്പടെ മൂന്ന് പൊലീസുകാർ കീഴടങ്ങി,

  • By Desk
Google Oneindia Malayalam News

നെടുമങ്ങാട് : പൊൻമുടിയിൽ നിന്ന് മ്ളാവിനെ വേട്ടയാടിയ കേസിൽ രണ്ടര മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന എസ്.ഐ ഉൾപ്പെടെയുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ നോടുമങ്ങാട് കോടതിയിൽ കീഴടങ്ങി. പൊൻമുടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കൊല്ലായിൽ റോഡുവിള വീട്ടിൽ അയൂബ്ഖാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഭരതന്നൂർ ലെനിൻ കുന്ന് നിളയിൽ എസ്. രാജീവ്, നന്ദിയോട് പേരയം താളിക്കുന്ന് വിനോദ് നിവാസിൽ വിനോദ് എന്നിവരാണ് വെള്ളിയാഴ്ച കീഴടങ്ങിയത്.

<strong>'കൂര്‍ത്ത ആയുധം വെച്ച് മുഖത്ത് കുത്തി'; കൊല്ലുമെന്ന് ആക്രോശിച്ചു, ആര്‍എസുഎസുകാരന്‍ അറസ്റ്റില്‍</strong>'കൂര്‍ത്ത ആയുധം വെച്ച് മുഖത്ത് കുത്തി'; കൊല്ലുമെന്ന് ആക്രോശിച്ചു, ആര്‍എസുഎസുകാരന്‍ അറസ്റ്റില്‍

ഇവരെ കോടതി 30വരെ റിമാൻഡ് ചെയ്തു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കീഴടങ്ങൽ. കഴിഞ്ഞ ഒാഗസ്റ്റ് എട്ടിന് രാത്രിയിൽ പൊൻമുടി ഇരുപത്തി ഒന്നാം ഹെയർപിൻ വളവിലെ റിസർവ് വനത്തിൽ നിന്നാണ് ഇവർ ഉൾപ്പെട്ട സംഘം മ്ലാവിനെ വേട്ടയാടി പോലീസ് ജീപ്പിൽ കടത്തിയത്. പൊലീസ് ജീപ്പിലിരുന്നു മ്ലാവിനെ വെടിവച്ച കൊല്ലായിൽ പോസ്റ്റോഫീസിലെ ജീവനക്കാരൻ മനു, സഹായികളായ കുളത്തൂപ്പുഴ മൈലമൂട് ഒാന്തുപച്ച സമീർ മൻസിലിൽ സജീർ, സമീർ, തൊളിക്കോട് ആനപ്പെട്ടി മണലയം നിഷാദ് മൻസിലിൽ നിഷാദ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

arrest-01-

മനുവിൽ നിന്ന് പിടിച്ചെടുത്ത തോക്ക് വിശദ പരിശോധനക്ക് അയച്ചിരിക്കുകയാണ്.സംഭവ ശേഷം ഒളിവിൽ പോയ പൊലീസുകാരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. തൊണ്ടിമുതലായ പൊലീസ് ജീപ്പ് വനം വകുപ്പ് കസ്റ്റഡിയിലെടുക്കുകയും വിട്ട് നൽകുകയും ചെയ്തു. അടുത്ത ദിവസം തന്നെ കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകുമെന്ന് പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

Thiruvananthapuram
English summary
SI and two police officers surrenders on animal hunting case in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X