Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തെ ഞെട്ടിച്ച് അസം പൊലീസിന്റെ റെയ്ഡ്; വലയിലാക്കിയത് വന്‍ പെണ്‍വാണിഭ സംഘത്തെ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു അസം പൊലീസ് റെയ്ഡ് നടത്തിയത്. ഉത്തരേന്ത്യയില്‍ നിന്ന് സ്ത്രീകളെയെത്തിച്ച് നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടിയായിരുന്നു അസം പൊലീസ് കേരളത്തില്‍ എത്തിയത്.

തലസ്ഥാനത്ത് എത്തിയ അസം പൊലീസ് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം ഉപാധ്യായയെ കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കി ഷാഡോ പൊലീസുമായി ചേര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു.

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍

1

തമ്പാനൂരിലെയും മെഡിക്കല്‍ കോളേജിലെയും ഹോട്ടലുകളില്‍ നടത്തിയ റെയ്ഡിലാണ് പൊലീസ് പെണ്‍വാണിഭ സംഘത്തെ വലയിലാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് സ്ത്രീകളും പുരുഷന്മാരുമാണ് അറസ്റ്റിലായത്. സംഘത്തിലെ നടത്തിപ്പുകാരും ഇതില്‍ ഉള്‍പ്പെടുന്നു.

2

കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ എന്ന വ്യാജേനയാണ് യുവതികളെ സംഘം കേരളത്തില്‍ എത്തിച്ചത്. അസം സ്വദേശികളായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും രണ്ട് മറുനാടന്‍ തൊഴിലാളികളും പിടിയിലായിട്ടുണ്ട്. യുവതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അസം പൊലീസ് കേരത്തില്‍ എത്തി റെയ്ഡ് നടത്തിയത്.

3

ഈ മാസം 11ന് ആണ് ഇപ്പോള്‍ അറസ്റ്റിലായ പ്രതികളുടെ പേര് ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളുടെ ഫോണ്‍വിളികള്‍ പരിശോധിച്ചപ്പോഴാണ് കേരളത്തിലുണ്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് അസം പൊലീസ് തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് മാത്രം മെഡിക്കല്‍ കോളേജിനടുത്ത് നാല് കേന്ദ്രങ്ങളാണ് സംഘത്തിന് ഉണ്ടായിരുന്നത്.

4

പ്രതികളെ ഉടന്‍ അസമിലേക്ക് കൊണ്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് അസമില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങളും യാത്രാവിലക്കും മറികടന്നാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. മെഡിക്കല്‍ കോളേജിലും തമ്പനൂരിലെയും ഹോട്ടലുകളിലാണ് സംഘം താമസിച്ചിരുന്നത്.

ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+