തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കസേരകള്‍ തലയില്‍വെച്ച് ജനക്കൂട്ടം; അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി, നേരത്തെ വേദി വിട്ടു... കാര്യവട്ടത്ത്..

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അതിന്റെ കൊടുമുടിയില്‍ എത്തിയിരിക്കുകയാണ്. കേന്ദ്ര നേതാക്കളെ ഇറക്കി കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും കളം നിറയുമ്പോഴും സിപിഎമ്മിന്റെ താര പ്രചാരകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ചുട്ട മറുപടി കൊടുത്താണ് അദ്ദേഹത്തിന്റെ ഓരോ ജില്ലകളിലെയും പ്രചാരണം.

വെള്ളിയഴ്ച പിണറായിയുടെ പ്രചാരണം തിരുവന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിലായിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറത്തായിരുന്നു വേദി. നിശ്ചയിച്ച സമയത്തിന് മുമ്പേ പിണറായി എത്തി. പിന്നീടാണ് കാര്യങ്ങള്‍ മാറിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

അസം നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങി, കാണാം പോളിംഗ് ചിത്രങ്ങള്‍

ത്രികോണ മല്‍സരം നടക്കുന്ന കഴക്കൂട്ടം

ത്രികോണ മല്‍സരം നടക്കുന്ന കഴക്കൂട്ടം

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സിപിഎമ്മിന് വേണ്ടി ജനവിധി തേടുകയാണ് കഴക്കൂട്ടം മണ്ഡലത്തില്‍. കോണ്‍ഗ്രസിന് വേണ്ടി എസ്എസ് ലാല്‍ ആണ്. ഇതിനിടയിലേക്കാണ് ഒടുവില്‍ ബിജെപിയുടെ ശോഭാ സുരേന്ദ്രന്‍ എത്തിയത്. ഇതോടെ ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്നാണ് വിലയിരുത്തല്‍.

പൊരിഞ്ഞ പോര്

പൊരിഞ്ഞ പോര്

ശബരമല തന്നെയാണ് ബിജെപി പ്രചാരണ ആയുധമാക്കുന്നത്. ദേവസ്വം മന്ത്രിക്കെതിരെ ശബരിമല തന്നെയാണ് പ്രചരാണ ആയുധമാക്കേണ്ടത് എന്ന് ബിജെപി പറയുന്നു. കടകംപള്ളിക്കെതിരായ ശോഭാ സുരേന്ദ്രന്റെ പൂതന പ്രയോഗം ഏറെ വിവാദമാകുകയും ചെയ്തു. കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടായതും പ്രചാരണത്തിലെ വാശി ചൂണ്ടിക്കാട്ടുന്നു.

ബിജെപി ആദ്യ നീക്കം പാളി

ബിജെപി ആദ്യ നീക്കം പാളി

ബിജെപിക്ക് നേരിയ പ്രതീക്ഷയുള്ള മണ്ഡലമാണ് കഴക്കൂട്ടം. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള അടിയൊഴുക്കുണ്ടാകുമെന്ന് നേതാക്കള്‍ പറയുന്നു. ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയെ ബിജെപി നിര്‍ത്തിയിരുന്നില്ല. കോണ്‍ഗ്രസ് വിട്ടുവരുന്ന പ്രമുഖനെ ബിജെപി കളത്തിലിറക്കുമെന്നായിരുന്നു സൂചന. എന്നാല്‍ അതുണ്ടായില്ല.

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി

കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണം കൊഴുക്കുകയാണ്. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണത്തിന്റെ അവസാന പരിപാടി കാര്യവട്ടത്ത് കടകംപള്ളിയുടേതായിരുന്നു. മുകള്‍ ഭാഗം മറക്കാത്ത വേദിയാണ് ഒരുക്കിയത്. സദസും അങ്ങനെ തന്നെ. പൊടുന്നനെ ശക്തമായ മഴ പെയ്തു.

മുഖ്യമന്ത്രി നനഞ്ഞുകുളിച്ചു

മുഖ്യമന്ത്രി നനഞ്ഞുകുളിച്ചു

മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗം മഴയില്‍ മുങ്ങി എന്ന് പറയാം. മുഖ്യമന്ത്രി നനഞ്ഞു. പ്രസംഗം കേള്‍ക്കാനെത്തിയവരും നനഞ്ഞു കുളിച്ചു. ആദ്യമെത്തി സീറ്റ് പിടിച്ചവര്‍ എഴുന്നേറ്റ് കസേര കുടയാക്കി തലയില്‍ വച്ചു. ഇതെല്ലാം കാണേണ്ടി വന്ന മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

തൊപ്പിവച്ചു, കുട പിടിച്ചു

തൊപ്പിവച്ചു, കുട പിടിച്ചു

വൈകീട്ട് ആറ് മണിക്കായിരുന്നു കാര്യവട്ടം സ്റ്റേഡിയത്തിന് പുറത്ത് പൊതുയോഗം തീരുമാനിച്ചത്. മുഖ്യമന്ത്രി അല്‍പ്പം നേരത്തെ എത്തി. പ്രസംഗം നടന്നുകൊണ്ടിരിക്കവെയായിരുന്നു മഴ. ഇതോടെ മുഖ്യമന്ത്രിക്ക് തൊപ്പി നല്‍കി. മഴ കനത്തപ്പോള്‍ പ്രവര്‍ത്തകര്‍ കുടപിടിച്ചു. എങ്കിലും ആകെ നനഞ്ഞു.

ചിരിച്ചുകൊണ്ട് കാര്യം പറഞ്ഞു

ചിരിച്ചുകൊണ്ട് കാര്യം പറഞ്ഞു

കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ വേദിയില്‍ ഇരിക്കവെയാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. ചിരിച്ചകൊണ്ടാണെങ്കിലും അദ്ദേഹം കാര്യം പറഞ്ഞു. തുറന്ന വേദിയാണ് എല്ലാത്തിനും പ്രതിസന്ധി സൃഷ്ടിച്ചത്. സംഘാടകരുടെ വീഴ്ചയാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

അതിവേഗം വേദി വിട്ടു

അതിവേഗം വേദി വിട്ടു

മുഖ്യമന്ത്രി പ്രസംഗം വേഗം അവസാനിപ്പിച്ചു. സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ പ്രസംഗിക്കുന്നത് കാത്തുനിന്നില്ല. മഴയത്ത് തന്നെ മുഖ്യമന്ത്രി വേദി വിട്ടു. മുഖ്യമന്ത്രി എത്തുന്ന പരിപാടി ആയതുകൊണ്ടുതന്നെ വന്‍ ജനക്കൂട്ടമായിരുന്നു. മഴ ശക്തമായതോടെ യോഗം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സംഘാടകരും നേതാക്കളും കേള്‍വിക്കാരുമെല്ലാം നനഞ്ഞു കുളിച്ചു.


തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍

പിസി ജോര്‍ജിന് പ്രതീക്ഷ ഇരട്ടിയായി; ഭൂരിപക്ഷം കൂടുമെന്ന് പറയാന്‍ കാരണം ഇതാണ്, പൂഞ്ഞാറില്‍ 9 സ്ഥാനാര്‍ഥികള്‍പിസി ജോര്‍ജിന് പ്രതീക്ഷ ഇരട്ടിയായി; ഭൂരിപക്ഷം കൂടുമെന്ന് പറയാന്‍ കാരണം ഇതാണ്, പൂഞ്ഞാറില്‍ 9 സ്ഥാനാര്‍ഥികള്‍

Recommended Video

cmsvideo
ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ച് സര്‍വ്വേ ഫലം| Oneindia Malayalam

Thiruvananthapuram
English summary
Chief Minister Pinarayi Vijayan Election Campaign in Kazhakkoottam for Kadakampally Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X