തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്ക്, 500 കോടി കവിഞ്ഞു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രലെ ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബുധനാഴ്ച ഏഴുമണിവരെ ലഭിച്ച സംഭാവന 539 കോടി രൂപ ലഭിച്ചു. ഇതില്‍ 142 കോടിരൂപ സി.എം.ഡി.ആര്‍.എഫ് പെയ്മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐകളും വഴിയും പേറ്റിഎം വഴിയും ഓണ്‍ലൈന്‍ സംഭാവനയായി വന്നതാണ്. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടില്‍ നിക്ഷേപമായി 329 കോടി രൂപയും, ബുധനാഴ്ച ഓഫീസില്‍ ചെക്കുകളും ഡ്രാഫ്റ്റുകളുമായി 68 കോടിയും ലഭിച്ചിട്ടുണ്ട്.

ഇതിനു പുറമെ, വിവിധ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ വഴിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതുകൂടാതെയാണ് 539 കോടി രൂപ ലഭിച്ചത്. വ്യക്തികള്‍, സംഘടനകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ചെറുതും വലുതുമായ സംഭാവനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം ഇതിനകം അഞ്ചു കോടിയോളം രൂപ ഈ രീതിയില്‍ സംഭാവനയായി ലഭിച്ചിരുന്നു.

keralaflooddonation-

donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡിഎഫ്.സി ബാങ്ക്, ഫെഡറല്‍ ബാങ്ക്, എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, എന്നീ ബാങ്ക് ഗേറ്റ്-വേകള്‍ വഴിയും, പേറ്റിഎം, പേയൂ, ഭീം, എസ്.ബി.ഐ.തുടങ്ങിയവയുടെ യു.പി.ഐ.കളും ക്യു.ആര്‍ കോഡുകള്‍ ഉപയോഗിച്ചും പണമടയ്ക്കാം. ഇതുവരെ 3.3 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കിയതായാണ് കണക്കുകള്‍.


Thiruvananthapuram
English summary
Chief Minister's Distress Relief Fund gets more than 500 crore rupees as donations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X