ഈ കാണിച്ചതിനെ പറ്റി ഞാന്‍ പറയുന്നില്ല, ചെണ്ട കൊട്ടിയത് ഉച്ചത്തില്‍, പ്രസംഗം നിര്‍ത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ എല്ലാവരെയും അമ്പരപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടെന്ന് തന്നെ അദ്ദേഹം പ്രസംഗം നിര്‍ത്തിയതായി ഞെട്ടിച്ചത്. മുഖ്യമന്ത്രി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഉച്ചത്തില്‍ ചെണ്ട കൊട്ടിയത് അദ്ദേഹത്തെ ചൊടിപ്പിച്ചെന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ എന്റെ സംസാരമല്ല, മറിച്ച് ഡ്രെമ്മിന്റെ മുട്ടലാണ് നിങ്ങള്‍ കേള്‍ക്കുക. അതുകൊണ്ട് കുറച്ച് നേരം ഞാന്‍ മിണ്ടാതെയിരിക്കാം. ഡ്രമ്മിന്റെ മുട്ടല്‍ അവസാനിപ്പിച്ച ശേഷം താന്‍ സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ മന്ത്രിമാര്‍ ഇടപെട്ട് ഡ്രമ്മിന്റെ മുട്ടല്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ ഇതിനെ പറ്റി, ഈ കാണിച്ചതിനെ പറ്റി താന്‍ പറയുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടിയും നല്‍കി.
ദിലീപിനെ കുറിച്ച് മിണ്ടില്ല, വിജയ് ബാബുവിന്റെ കേസ് പണത്തിനായി, എവിടെയായിരുന്നു നടിയെന്ന് നിര്‍മാതാവ്
ഇതിന് ശേഷമാണ് മെഡിസെപ്പിനെ കുറിച്ചുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷകാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയാണ് മെഡിസെപ്പ്. ഈ പദ്ധതിയെ കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുന്നവരെ ജനം തള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസസിന്റെ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്താവുന്ന പദ്ധതിയാണ് മെഡിസെപ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അരലക്ഷത്തോളം താല്‍ക്കാലിക ജീവനക്കാര്‍ക്ക് മെഡിസെപ്പിന്റെ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് മൂന്ന് ആശുപത്രികളെയും എംപാനല്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് പുറത്ത് പതിനഞ്ച് ആശുപത്രികളിലും മെഡിസെപ് ലഭ്യമാകും. ആരോഗ്യ സുരക്ഷ സാമൂഹ്യ സുരക്ഷയില്‍ പ്രധാനമാണ്. കഴിഞ്ഞ വര്‍ഷം 319 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ നിന്ന് നിര്‍ധനര്‍ക്ക് ചികിത്സാ സഹായം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടക്കം 30 ലക്ഷം പേര്‍ക്ക് ആരോഗ്യ സുരക്ഷയൊരുക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ മെഡിസെപ്. പ്രതിവര്‍ഷം മൂന്ന് വര്‍ഷം രൂപയുടെ പരിരക്ഷ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ലഭിക്കും. 500 രൂപ പ്രതിമാസ പ്രീമിയത്തില്‍ പ്രായപരിധിയില്ലാതെ ഗുണഭോക്താക്കള്‍ക്ക് ആരോഗ്യസുരക്ഷ ലഭിക്കു
മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷയില്‍ അതാത് വര്‍ഷം ഉപയോഗിച്ചില്ലെങ്കില്‍ ഒന്നരലക്ഷം രൂപ നഷ്ടമാകും. ബാക്കിയുള്ള ഒന്നരലക്ഷം രൂപ കൂടി ചേര്‍ത്ത് രണ്ടാം വര്‍ഷം നാലര ലക്ഷം രൂപയുടെ പരിരക്ഷയുണ്ടാവും. മൂന്നാം വര്‍ഷത്തില്‍ ഇത് ആറ് ലക്ഷം രൂപയുടെ ആനുകൂലര്യമാകും. അതുകഴിഞ്ഞാല്‍ തുക ലാപ്‌സാകും. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മെഡിസെപ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇതിനുള്ള നടപടി തുടങ്ങിയതാണ്. എനാല്‍ ഉത്തരവിറക്കിയത് പിണറായി സര്‍ക്കാരാണ്.
ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍