വഴിവിളക്കുകള്‍ പരിപാലിക്കാന്‍ കോര്‍പ്പറേഷന്‍
തിരുവനന്തപുരം: കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കി കരാറുണ്ടാക്കാന്‍ തീരുമാനം. കെഎസ്ഇബിയുമായാണ് കോര്‍പ്പറേഷന്‍ കരാറുണ്ടാക്കുന്നത്. 25 ലക്ഷം രൂപയാണ് മുന്‍കൂര്‍ ആയി നല്‍കുക.
വഴിവിളക്കുകളുടെ കാര്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വീകരിച്ച വഴിയുടെ പിറകെ പോവുകയാണ് തിരുവനന്തപുരവും. 2013 ഒക്ടോബര്‍ ആദ്യ വാരത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്ട്രീറ്റ് ലൈറ്റുകളുടെ മേല്‍നോട്ടം 25 ലക്ഷം രൂപക്ക് കെഎസ്ഇബിയെ ഏല്‍പിച്ചിരുന്നു.

തെരുവ് വിളക്കുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറിനുള്ള ടെണ്ടര്‍ നോട്ടിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ഉടന്‍ തന്നെ പുറത്തിറക്കും. കോര്‍പ്പറേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിനാണ് ഇതിന്റെ ചുമതല.
തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ദീര്‍ഘ കാലത്തേക്ക് ഒരു സ്വകാര്യ ഏജന്‍സിയെ കിട്ടുന്നതുവരെ കെഎസ്ഇബിയുമായി സഹകരിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വിഎസ് പദ്മകുമാര്‍ അറിയിച്ചു.
ടെണ്ടര്‍ നടപടികള്‍ രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ജനുവരിയോടെ സാമ്പത്തിക സ്ഥിരം സമിതി വാര്‍ഷിക അറ്റകുറ്റപ്പണി കോണ്‍ട്രാക്ടിനുള്ള തുക പാസാക്കുമെന്നും കരുതുന്നു.
ഓണക്കാലത്തെ തകൃതിയായ അറ്റകുറ്റ പണികള്‍ക്ക് ശേഷം നഗരത്തിലെ തെരുവ് വിളക്കുകള്‍ പലതും കണ്ണടച്ചിരിക്കുകയാണ് ഇപ്പോള്‍. സെപ്റ്റംബര്‍ വരെമാത്രമേ കെഎസ്ഇബിക്ക് അറ്റകുറ്റ പണികള്‍ നടത്താനുള്ള ബാധ്യത ഉണ്ടായിരുന്നുള്ളു. അതിന് ശേഷം സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കണം എന്നായിരുന്നു കരാര്‍.












Click it and Unblock the Notifications