തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കത്ത് വിവാദത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം; ബിജെപിയുടെ അജണ്ട തുറന്നുകാട്ടും

Google Oneindia Malayalam News

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനം. മേയര്‍ക്കെതിരെയുള്ള വിവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കത്ത് വിവാദം ഉയര്‍ന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ മേയറുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്നുണ്ട്. ഇത് ആറ് ദിവസം പിന്നിട്ടു. ഇതോടെ പാര്‍ട്ടി ഇടപെട്ട് മേയറെ സംരക്ഷിച്ച് നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സമരത്തെ നേരിടാന്‍ ബദല്‍ പ്രചാരണവും നടത്താന്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റില്‍ തീരുമാനിച്ചിട്ടുണ്ട്.

1

കത്ത് വിവാദത്തില്‍ ബിജെപിയുടെ അജണ്ട തുറന്ന് കാണിക്കണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റില്‍ തീരുമാനിച്ചു. മേയര്‍ക്കും കോര്‍പ്പറേഷനുമെതിരെ കള്ളപ്രചാരണങ്ങളാണ് നടക്കുന്നത്. അത് തുറന്ന് കാണിക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയേറ്റില്‍ ഉയര്‍ന്ന ആവശ്യം. അതേസമയം എല്‍ഡിഎഫ് നടത്തുന്ന രാജ്ഭവന്‍ ധര്‍ണയ്ക്ക് ശേഷം പ്രചാരണ പരിപാടികള്‍ തീരുമാനിക്കും.

ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണംഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കണം; ഇതിലൊരു വിരുതന്‍ എലിയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം പാര്‍ട്ടി അന്വേഷണവും നടപടികളുമൊന്നും ഉടന്‍ വേണ്ടെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതേസമയം കത്തിന്റെ പേരിലുള്ള പാര്‍ട്ടി അന്വേഷണവും സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നാണ് യോഗത്തിലെ ധാരണ.

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

വിവാദ കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ആനാവൂര്‍ മൊഴി നല്‍കിയത്. കോര്‍പ്പറേഷന്‍ നിയമനങ്ങളില്‍ ഇടപെടാറില്ലെന്നും അറിയിച്ചിട്ടുണ്ട്.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

അതേസമയം താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് മേയറും മൊഴി നല്‍കിയി. കൈംബ്രാഞ്ചും നേരത്തെ വിവാദ കത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ശ്രീകുമാറില്‍ നിന്ന് വിജിലന്‍സ് മൊഴി എടുത്തു. മൊഴിയുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ പറയുമ്പോള്‍. ഇല്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

നേരത്തെ വിവാദ കത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു ബിജെപി. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അനവേഷണം വേണമെന്നാണ് ബിജെപിയുടെ ദേശീയ വക്താവായ പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടത്. കണ്ണില്‍ പൊടിയിടാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ആ കത്ത് ഒരു പിശകല്ല, മറിച്ച് ഒരു കുംഭകോണമാണ്. തൊഴില്‍രഹിതരായ 43 ലക്ഷം ചെറുപ്പക്കാരെയാണ് തഴയുന്നത്.

സര്‍ക്കാര്‍ ജോലി ലഭിക്കുന്നതില്‍ നിന്നും അവര്‍ക്ക് അവസരം നിഷേധിക്കുകയാണ് സിപിഎം. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ രാസവസ്തു കലര്‍ത്തിയ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ജാവദേക്കര്‍ ആവശ്യപ്പെട്ടു.

Thiruvananthapuram
English summary
cpm will protect thiruvananthapuram mayor arya rajendran on letter controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X