തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടികൾ മുടക്കി നിർമ്മിച്ച റോഡിൽ ഗർത്തം, രൂപപ്പെട്ടത് ഒരാള്‍ക്ക് സുഖമായി ഇറങ്ങാവുന്ന കുഴി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടികൾ മുടക്കി നിര്‍മാണം പൂർത്തിയാക്കിയ റോഡിൽ ഗർത്തം. കാട്ടാക്കട- നെയ്യാർ ഡാം റോഡിലാണ് തകരാർ. വീരണക്കാവ് പാലത്തിന് സമീപമാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഒരാൾക്ക് ഇറങ്ങാവുന്ന ആഴത്തിലാണ് ഗർത്തം.

പൈപ്പ് ലെയിനിന് വേണ്ടി വെട്ടിപ്പൊളിച്ച റോഡിയാരിന്നു ഇത്. പിന്നിട് മണ്ണിട്ട് മുടി പൊതുമരാമത്ത് വകുപ്പ് മുകളിൽ ടാറിങ് നടത്തിയതുമാണ്. എന്നാൽ അശാസ്ത്രീയമായി കുഴി മൂടിയതും ഇത് തിരിച്ചറിയാതെ വകുപ്പ് ഇതിന് മുകളിൽ കൂടി ടാറിട്ടതുമാണ് ഗർത്തം രീപപ്പെടാനുള്ള കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

road

ആഴ്ചകൾക്കു മുൻപാണ് വർഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന റോഡിൽ അറ്റകുറ്റപണികളും പിന്നാലെ ടാറിങ്ങും ആരംഭിച്ചത്. ഒരാൾക്ക് ഇറങ്ങി നിൽക്കാൻ തക്ക ആഴത്തിലുള്ള ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് അകട സാധ്യത കൂട്ടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം റോഡ് കുഴി പ്രശ്നത്തിൽ പൊതുമരമാത്ത് വകുപ്പിനെതിരെ നിരന്തരം വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ തകരാറും കണ്ടെത്തിയിരിക്കുന്നത്.

പാര്‍ക്കിംഗ് വിവാദത്തില്‍ നഗരസഭയുടെ വിശദീകരണം ഇങ്ങനെ...; ഇടപെട്ട് മുഹമ്മദ് റിയാസുംപാര്‍ക്കിംഗ് വിവാദത്തില്‍ നഗരസഭയുടെ വിശദീകരണം ഇങ്ങനെ...; ഇടപെട്ട് മുഹമ്മദ് റിയാസും

തീർഥാടനം തുടങ്ങാൻ 36 ദിവസം, ശബരിമല പാതകളിൽ അറ്റകുറ്റപണി ഇല്ല

മണ്ഡല മകരവിളക്ക് തീർഥാടനം അടുത്തമാസം തുടങ്ങാനിരിക്കുമ്പോഴും പമ്പയിലേക്കുളള പ്രധാന പാത പൊട്ടിപ്പൊളിഞ്ഞു തന്നെ. ടാറിങോ അറ്റകുറ്റപണികളോ നടത്താനുള്ള നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല. നവംബർ 16ന് വൈകിട്ട് 5നാണ് തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത്. അതുകൊണ്ട് തന്നെ തീർഥാടകർ ഒഴികിയെത്താൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. കോവിഡ് നിയന്ത്രണങ്ങളില്ലാത്ത മണ്ഢലകാലത്ത് വൻ തിരക്ക് പ്രതീക്ഷിക്കുമ്പോഴാണ് വകുപ്പുകളുടെ അനാസ്ഥ.

ഹൈക്കോടതി അംഗീകരിച്ച 17 റോഡുകളാണ് പൊതുമരാമത്ത് വകുപ്പിന്റെ ശബരിമല പദ്ധതിയിൽ ഉള്ളത്. ഇതിനു പുറമേ തീർഥാടകർ കൂടുതലായി ആശ്രയിക്കുന്ന് വേറെയും റോഡുകൾ ഉണ്ട്. മണ്ണാറക്കുളഞ്ഞി- പമ്പ റോഡാണ് തിൽ ശബരിമലയിലേക്കുള്ള പ്രധാന പാത. തീർഥാടനകാലം അടുത്ത് നിൽക്കുമ്പോഴും
കുണ്ടും കുഴിയും നിറഞ്ഞു താറുമാറായി കിടക്കുകയാണ് റോഡ്.

അതേസമയം എൻഎച്ച് വിഭാഗമാണ് റോഡ് ടാറിങ് നടത്തേണ്ടത് എന്നാണ് മരാമത്ത് വകുപ്പിന്റെ വാദം. 5 കോടി രൂപയ്ക്ക് മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള ഭാഗം ടാറിങ് നടത്താൻ കരാർ നൽകിയിട്ട് ഒരു വർഷം പിന്നിടുന്നു. കുഴപ്പം കാരാറുകാരന്റെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ദേശീയപാത ഉദ്യോഗസ്ഥരും കയ്യൊഴിഞ്ഞത്.

 ഉടക്കിപ്പിരിഞ്ഞ് ബിജി മോള്‍ സിപിഐ വിട്ടോ? ഒടുവില്‍ മറുപടിയുമായി ബിജി മോള്‍ ഉടക്കിപ്പിരിഞ്ഞ് ബിജി മോള്‍ സിപിഐ വിട്ടോ? ഒടുവില്‍ മറുപടിയുമായി ബിജി മോള്‍

Thiruvananthapuram
English summary
crater formed on thiruvananthapuram kattakada neyyar dam road near veeranakavu bridge few days after road tarring
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X