തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കസ്റ്റംസ് ചോദ്യം ചെയ്തു, സ്ഥലം മാറ്റത്തില്‍ പ്രതിഷേധം

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിലേക്ക് കൂടുതല്‍ അന്വേഷണവുമായി കസ്റ്റംസ്. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കര്‍ മുമ്പ് നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്തത്. തിരുവനന്തപുരം യൂണിറ്റിലെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. അതേസമയം കേസില്‍ ഗൂഢാലോചന തുടങ്ങിയത് ദുബായില്‍ വെച്ചാണെന്ന് സ്വ്പന അടക്കമുള്ളവര്‍ പ്രതികളും മൊഴി നല്‍കി.

1

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന്റെ കീഴിലുള്ള സ്ഥാപനമായി വട്ടിയൂര്‍ക്കാവിലെ സി ആപ്പ്റ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സീല്‍ഡ് കവറുകളില്‍ അടക്കം ചില പാഴ്‌സലുകള്‍ സി ആപ്പ്റ്റിലും ഇവിടെ നിന്ന് സി ആപ്പ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തും എത്തിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാനായിരുന്നു കസ്റ്റംസിന്റെ പരിശോധന. കഴിഞ്ഞ ദിവസം ഉച്ചയോടെ എത്തിയ കസ്റ്റംസ് സംഘം സി ആപ്പ്റ്റിലെ ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.

Recommended Video

cmsvideo
പണം കൈമാറല്‍ അതീവ രഹസ്യമായി | Oneindia Malayalam

അതേസമയം റംസാന്‍ റിലീഫിന്റെ ഭാഗമായി യുഎഇ കോണ്‍സുലേറ്റ് മലപ്പുറത്ത് നല്‍കിയ ഭക്ഷ്യകിറ്റിനൊപ്പം മതഗ്രന്ഥങ്ങളും വിതരണം ചെയ്തിരുന്നു. ഇത് സി ആപ്പ്റ്റില്‍ നിന്ന് അച്ചടിച്ചതായിട്ടാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. ബക്ഷ്യകിറ്റിനായി സ്വപ്‌ന നിരവധി തവണ ജലീലിനെ വിളിക്കുകയും ചെയ്തു. കസ്റ്റംസിലെ ജോയിന്റ് കമ്മീഷണര്‍ അനീഷ് രാജിനെ സ്ഥലം മാറ്റിയതില്‍ വലിയ അതൃപ്തിയും് അന്വേഷണ ഉദ്യോഗസ്ഥരിലുണ്ട്. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ വിവേക് അടക്കം എട്ട് പേരാണ് അതൃപ്തി അറിയിച്ചത്.

സ്വര്‍ണം കണ്ടെത്തിയ ഡിപ്ലോമാറ്റിക് ബാഗ് തടഞ്ഞ് വെച്ചതും തുറന്ന് പരിശോധിച്ചതും അനീഷ് രാജായിരുന്നു. കേസിലെ പ്രതികളെ പിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും അനീഷാണ്. ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ കേസ് എത്തി നില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിവേക് ഉള്‍പ്പെടെയുള്ളവര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. അനീഷ് രാജിനെ നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റിയത്. ഇടതുബന്ധം ഉപയോഗിച്ച് അനീഷ് രാജ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് മാറ്റാന്‍ കാരണമായത്.

Thiruvananthapuram
English summary
customs question sivasankar's chartered account on gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X