Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളുരുത്തിയില്‍ പ്രതികാര കൊലപാതകം; ഭാര്യയെ കൊന്നതിന് പ്രതിയുടെ അമ്മയെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം പള്ളുരുത്തിയില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി ജയനാണ് ആക്രമണത്തിന് പിന്നില്‍. ജയന്റെ ആക്രമണത്തില്‍ വ്യാസപുരം കോളനിയിലെ സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ധര്‍മനും ജയന്റെ കുത്തേറ്റിട്ടുണ്ട്. ജയന്‍ പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.

ധര്‍മന്റെയും സരസ്വതിയുടെയും മകനായ മധുവിനോടുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. 2014 ല്‍ ജയന്റെ ഭാര്യയെ മധു കൊലപ്പെടുത്തിയിരുന്നു. ഇതിനുള്ള പ്രതികാരം എന്നോണാണ് മധുവിന്റെ മാതാപിതാക്കളെ ആക്രമിച്ചത്.

MURDER

ഭാര്യയെ കൊന്നതിനുള്ള വൈരാഗ്യമാണ് വീട് കയറിയുള്ള ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജയന്‍ സരസ്വതിയേയും ധര്‍മനേയും വീട്ടില്‍ കയറി ആക്രമിച്ചത്.

കുത്തേറ്റ സരസ്വതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ധര്‍മന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതി ജയന്‍ പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.

ഇതെന്താ മത്സ്യകന്യകയോ..? എന്തായാലും പൊളിച്ചു ദീപ്തി... വൈറല്‍ ചിത്രങ്ങള്‍

ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരുന്നു മധു. അടുത്തിടെ പരോളിലിറങ്ങിയ മധു പള്ളുരുത്തിയിലെ വീട്ടിലെത്തിയിരുന്നു. കുറച്ച് നാള്‍ മുമ്പാണ് പരോള്‍ കാലാവധി കഴിഞ്ഞ് ഇയാള്‍ ജയിലിലേക്ക് തന്നെ മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+