തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സന്ദീപ് നായര്‍ക്ക് വഴിവിട്ട സഹായം.... അന്വേഷണം പോലീസ് അസോസിയേഷന്‍ നേതാവിലേക്ക്!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന കുറ്റവാളിയായ സന്ദീപ് നായര്‍ക്ക് പോലീസ് അസോസിയേഷനില്‍ നിന്ന് സഹായം ലഭിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ സഹായിച്ച അസോസിയേഷന്‍ നേതാവ് ചന്ദ്രശേഖരനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വകുപ്പ് തല അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. മണ്ണന്തല പോലീസ് സന്ദീപിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിലായിരുന്നു ഇത്. ഇയാളെ ജാമ്യത്തിലിറക്കാന്‍ സഹായിച്ചത് ചന്ദ്രശേഖരനായിരുന്നു. ഇതില്‍ പരാതിയും ഉണ്ടായിരുന്നു.

1

ചന്ദ്രശേഖരനെതിരായ അന്വേഷണത്തിന്റെ ചുമതല ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിനാണ്. അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലുള്ള സരിത്ത് വ്യാജരേഖകള്‍ നിര്‍മിച്ച തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലുള്ള കടയിലും എന്‍ഐഎ സംഘം പരിശോധന നടത്തി. അതേസമയം കസ്റ്റംസ് അറസ്റ്റ് ചെയ്ത മലപ്പുറം സ്വദേശി അബൂബക്കറിന്റെ വീട്ടില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനിടെ സ്വപ്ന ഒളിവില്‍ താമസിച്ചതെന്ന് ആരോപണം ഉയര്‍ന്ന സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള കിരണ്‍ മാര്‍ഷല്‍ വ്യക്തമാക്കി.

സ്വപ്നയെയും സന്ദീപിനെയും പരിചയം പോലുമില്ലെന്നും കിരണ്‍ പറയുന്നു. പ്രതികള്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി എനിക്ക് 18 വര്‍ഷത്തെ ബന്ധമുണ്ട്. ഇതിന്റെ പേരില്‍ അദ്ദേഹത്തെ അവഹേളിക്കാനായി ചിലര്‍ ഉപയോഗിക്കുകയാണെന്നും കിരണ്‍ മാര്‍ഷല്‍ പറഞ്ഞു. അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്നാണ് സ്വപ്ന കോടതിയിലെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ വിരോധത്തിന് തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് സ്വപ്ന ജാമ്യാപേക്ഷയില്‍ പറയുന്നു. മാധ്യമങ്ങള്‍ കഥമെനയുകയാണ്. എന്‍ഐഎ അടിസ്ഥാനരഹിതമായ കേസ് ചുമത്തുന്നുവെന്നും സ്വപ്ന ആരോപിച്ചു. സ്വപ്നയെയും സന്ദീപിനെയും നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ച ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. സ്വര്‍ണക്കടത്തില്‍ തീവ്രവാദബന്ധമില്ലെന്നും യുഎപിഎ നിലനില്‍ക്കില്ലെന്നുമാണ് സ്വപ്ന ഉന്നയിച്ചത്.

Thiruvananthapuram
English summary
departmental enquiry against police association leader, who helped sandeep nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X