Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡോക്ടറേ....ഇത് ഏത് ഭാഷ, കുത്തിവരച്ചതാണോ'; എങ്ങനെ വായിക്കുമെന്ന് ഫാര്‍മസി ജീവനക്കാര്‍, വൈറല്‍

തിരുവനന്തപുരം: ചില ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ എങ്ങനെ വായിക്കണമെന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു പിടിയുമില്ല. കാരണം, ഡോക്ടര്‍മാര്‍ എഴുതുന്ന ആര്‍ക്കും മനസിലാക്കാന്‍ സാധിക്കില്ല എന്നതാണ്. ചില ഡോക്ടറുടെ കുറിപ്പടി കണ്ടാല്‍ മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാര്‍ ഒന്ന് തലയില്‍ കൈ വയ്ക്കും. അങ്ങനെ ഒരു ഡോക്ടറുടെ കുറിപ്പടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഡോക്ടര്‍ കുത്തിവരച്ചതോ

ഡോക്ടര്‍ കുത്തിവരച്ചതോ

മെഡിക്കല്‍ ഷീറ്റില്‍ ഡോക്ടര്‍ കുത്തിവരച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇതുമായി മെഡിക്കല്‍ സ്റ്റോറില്‍ എത്തിയപ്പോള്‍ ഏത് മരുന്നാണ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് പോലും സംശയമായി. ഇത് അറിഞ്ഞ രോഗി വീണ്ടും ആശുപത്രിയില്‍ എത്തി വിവരം പറഞ്ഞതോടെ ഡോക്ടര്‍ രോഗിയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

രോഗികള്‍ക്ക് മനസിലാകുന്ന തരത്തില്‍ കുറിപ്പടികള്‍ എഴുതണമെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടുത്തിടെ നിര്‍ദ്ദേശിച്ചത്. സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് ചില ആശുപത്രിയിലെ ഡോക്ടര്‍മാര്‍. തിരുവനന്തപുരം മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ഇങ്ങനെ കുറിപ്പടി എഴുതിയത്.

ആര്‍ക്കും മനസിലായില്ല

ആര്‍ക്കും മനസിലായില്ല

ഈ കുറിപ്പടി സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്. ജനുവരി 21ന് ആശുപത്രിയില്‍ ചികിത്സ തേടിയ മംഗലപുരം കാരമൂട് സ്വദേശിയായ 68കാരനാണ് ഈ അവസ്ഥയുണ്ടായത്. രോഗിക്ക് നല്‍കിയ കുറിപ്പടിയില്‍ എന്താണ് എഴുതിയത് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്ക് മനസിലാക്കാന്‍ സാധിച്ചില്ല.

മരുന്നുകള്‍ നല്‍കി

മരുന്നുകള്‍ നല്‍കി

വിവരം തിരികെ ആശുപത്രിയില്‍ എത്തി ഡോക്ടറോട് അറിയിച്ചെങ്കിലും ക്ഷുഭിതനായ ഡോക്ടര്‍ രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും വഴക്ക് പറഞ്ഞതായി പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് തന്നെ മരുന്നുകള്‍ നല്‍കിയെന്നും പിന്നെ മെഡിക്കല്‍ സ്റ്റോറില്‍ പോയതെന്തിനെന്നുമാണ് ഡോക്ടര്‍ ഇവരോട് ചോദിച്ചത്.

പരാതിയുമായി ബന്ധുക്കള്‍

പരാതിയുമായി ബന്ധുക്കള്‍

ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ആണ് കുറിപ്പടി എഴുതി നല്‍കിയത് എന്നാണ് വിവരം. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. കുറിപ്പടി ആരോഗ്യവകുപ്പ് മന്ത്രിക്ക് രോഗിയുടെ ബന്ധുക്കള്‍ പരാതിയായി അയച്ചു നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഈ കുറിപ്പടി ഇപ്പോള്‍ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+