Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷഹനയുടെ ആത്മഹത്യ; റുവൈസ് കസ്റ്റഡിയില്‍, മുന്‍കൂര്‍ജാമ്യം തേടാനുള്ള നീക്കം പൊളിഞ്ഞു

കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷഹനയുടെ ആത്മഹത്യക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് ആണ് റുവൈസിനെ പിടികൂടിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ ആണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തിരുവനന്തപുരത്തെത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇന്നലൈ ആണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്കായി ഹോസ്റ്റലിലും ബന്ധു വീടുകളിലും പൊലീസ് അന്വേഷിച്ചെത്തിയിരുന്നു. റുവൈസിന്റെ ബന്ധുക്കളിലേറെയും കൊല്ലം ജില്ലയിലാണ് ഉള്ളത്.

dr shahana

അതിനാല്‍ തന്നെ ജില്ല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലായിരുന്നു റുവൈസ് എന്നാണ് അറിയുന്നത്. ഉയര്‍ന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ ഷഹനയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാന്‍ കാരണം എന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

റുവൈസ് കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. ആത്മഹത്യാപ്രേരണാ കുറ്റത്തിന് പുറമെ സ്ത്രീധന നിരോധന നിയമവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. റുവൈസിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മെഡിക്കല്‍ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന റുവൈസിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, ജില്ലാ കലക്ടര്‍, കമ്മീഷണര്‍ എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ദിവസമാണ് അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ ഷഹാനയെ കണ്ടെത്തിയത്. ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ പോയി നോക്കിയ സുഹൃത്തുക്കളാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.

റുവൈസുമായി ഷഹാന അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നെങ്കിലും റുവൈസും കുടുംബവും വലിയ തുക സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. വെഞ്ഞാറമൂട് സ്വദേശിയാണ് ഷഹന. മെറിറ്റ് സീറ്റില്‍ എം ബി ബി എസ് പ്രവേശനം നേടിയ ഷഹനയുടെ കുടുംബം സാമ്പത്തികമായി നല്ല നിലയിലല്ല. ഷഹനയുടെ ഉപ്പ മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മരണപ്പെട്ടിരുന്നു. സഹോദരന്‍ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+