Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ. ഷഹനയുടെ മരണം: നടന്നത് വിവാഹ ആലോചന മാത്രമെന്ന് റുവൈസ്; ജാമ്യാപേക്ഷയിൽ പറയുന്നത് ഇങ്ങനെ..

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി റുവൈസ് ജാമ്യാപേക്ഷ സമർപ്പിച്ചു. കക്ഷികൾക്കിടയിൽ വിവാഹാലോചന മാത്രമാണ് നടത്തതെന്നാണ് റുവൈസിന്റെ ജാമ്യാപേക്ഷയിൽ പറയുന്നത്.

വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മാത്രമേ വിവാഹം നടത്താൻ കഴിയൂ എന്ന് റുവൈസിന്റെ പിതാവ് പറ‍ഞ്ഞിരുന്നുവെന്നും ഇത് അം​ഗീകരിക്കാൻ ഷഹന തയ്യാറായിരുന്നില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്. പിതാവിന്റെ നിർദ്ദേശം സ്വീകരിക്കാതെ വിവാഹം കഴിക്കാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

shahnna

സ്ത്രീധനമായി തുക വാങ്ങുകയോ വാങ്ങാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ആരോപിച്ച് ഇരയോ അവരുടെ ബന്ധുക്കളോ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുമില്ല,.

മെഡിക്കൽ വിദ്യാർത്ഥികളുടെ സ്റ്റൈപ്പന്റും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങൾക്ക് താൻ നേത‍ൃത്വം നൽകിയിട്ടുണ്ടെന്നും ഇക്കാരണങ്ങളുടെ പേരിലാണ് ഈ കേസിൽ കുടുക്കാനുള്ള ശ്രമം നടത്തുന്നതെന്നും റുവൈസ് ജാമ്യാപേക്ഷയിൽ പറയുന്നു.

റുവൈസിനെ കോളേജിൽ നിന്ന് നോട്ടീസ് നൽകാതെയും കേൾക്കാതെയും സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും ഹർജിക്കാരനെ ജാമ്യത്തിൽ വിട്ടയച്ചില്ലെങ്കിൽ ഭാവി നഷ്ടമാകുമെന്നും ഹർജിയിൽ പറയുന്നു. ആത്മഹത്യ പ്രേണ, സ്ത്രീധനം ആവശ്യപ്പെട്ടതിന് പിഴ എന്നീ കുറ്റങ്ങളാണ് ഇൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

റുവൈസിന്റെ ജാമ്യാപേക്ഷ നേരത്തെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഡിസംബർ 20 ന് വീണ്ടും അപേക്ഷ പരി​ഗണിക്കും. കേസിലെ രണ്ടാം പ്രതി റുവൈസിന്റെ പിതാവിന് പ്രായം പരി​ഗണിച്ച് നേരത്തെ ജാമ്യം നൽകിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+