കോട്ടൺ ഹില്ലിലെ വിദ്യാർത്ഥിയുടെ അലർജി പ്രശ്നം; വിഷയം അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കോട്ടൺ ഹിൽ സ്കൂളിനെതിരെ ഗുരുതരമായ ആരോപണം ഉയർന്നുവന്നിരുന്നു. കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥി അലർജി പ്രശ്നം അറിയിച്ചിട്ടും അധ്യാപകർ ചെവിക്കൊണ്ടില്ലെന്ന ആരോപണമായിരുന്നു ഉയർന്നത്. ഇപ്പോൾ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി.
സ്കൂളിലെ വിദ്യാർത്ഥി അലർജി പ്രശ്നം അറിയിച്ചിട്ടും അധ്യാപകർ ചെവിക്കൊണ്ടില്ലെന്ന ആരോണം ഫേസ്ബുക്കിലൂടെയായിരുന്നു ഉന്നയിച്ചത് . പിന്നാലെ വിഷയം സോഷ്യൽമീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യുപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെ അസുഖബാധിതയായ വിദ്യാർഥിനിയെ വേഗം ആശുപത്രിയിൽ കൊണ്ടുപോകാതെ സ്കൂൾ അധികൃതർ ചികിത്സ വൈകിപ്പിച്ചെന്ന പരാതിയിൽ മന്ത്രി വി ശിവൻ കുട്ടി റിപ്പോർട്ട് തേടിയിരിക്കുകയാണ്. സംഭവം അന്വേഷിച്ച് ഡി പി ഐ റിപ്പോർട്ട് സമർപ്പിക്കും.
സ്കൂളിനെതിരെ പ്രതിഷേധം രൂക്ഷമായതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നത്.. സംഭവം അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയാണെന്നും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടുമെന്നും ആണ് അദ്ദേഹം അറിയിച്ചത്. റിപ്പോർട്ടിന് ശേഷം തുടർനടപടി സ്വീകരിക്കും. ഡിപ്പാർട്ട്മെന്റിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അലർജി സംബന്ധമായ ശാരീരിക വയ്യായ്മയുണ്ടെന്ന് അധ്യാപകരോട് പറഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ മാതാവിനെ വിളിക്കാനോ സമ്മതിച്ചില്ലെന്നാണ് പരാതി. ദേശീയ ബാഡ്മിൻ്റൺ താരം കൂടിയാണ് വിദ്യാർഥിനി. വ്യാഴാഴ്ച പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ കഴിഞ്ഞയുടനെയാണ് ആരോഗ്യ പ്രശ്നം പെൺകുട്ടി അധ്യാപകരെ അറിയിച്ചത്.












Click it and Unblock the Notifications