തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫൈസല്‍ ഫരീദ് ഒറ്റയ്ക്കല്ല, പിന്നിലുള്ളത് റബിന്‍സ്, 26 ലക്ഷം തിരഞ്ഞ് കസ്റ്റംസ്, ഗള്‍ഫിലേക്കും...

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ ചുറ്റിപ്പറ്റി കൂടുതല്‍ അന്വേഷണം. ഇയാള്‍ക്ക് പിന്നില്‍ വേറെയും ആളുകള്‍ ഉണ്ടെന്നാണ് കസ്റ്റംസും എന്‍ഐഎയും പറയുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. അതേസമയം സ്വപ്‌ന സുരേഷ് നല്‍കിയ ബാഗില്‍ നിന്ന് വലിയൊരു തുക കാണാതായതായും എന്‍ഐഎ പറയുന്നു. ഇതിനെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ഫൈസലിന് പിന്നില്‍...

ഫൈസലിന് പിന്നില്‍...

ഫൈസല്‍ ഫരീദിന് പിന്നില്‍ വേറെയും ആളുകളുണ്ടെന്ന് എന്‍ഐഎ പറയുന്നു. നയതന്ത്ര പാഴ്‌സലില്‍ കള്ളക്കടത്ത് സ്വര്‍ണം അയക്കാന്‍ ഫൈസലിനെ സഹായിച്ചത് റബിന്‍സ് എന്നയാളാണ്. ഇയാള്‍ മൂവാറ്റുപുഴ സ്വദേശിയാണ്. കസ്റ്റംസിന് ജലാല്‍ മുഹമ്മദിന്റെ മൊഴില്‍ നിന്ന് റബിന്‍സിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. നേരത്തെ തന്നെ കസ്റ്റംസിന്റെ നിരീക്ഷണത്തില്‍ ഉള്ളയാളാണ് റബിന്‍സ്. ദുബായില്‍ ഇയാള്‍ക്ക് ഹവാല ഇടപാടുകളുള്ളതായും കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം വിറ്റഴിക്കുന്നതില്‍ പങ്കുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

എല്ലാ നീക്കങ്ങളും

എല്ലാ നീക്കങ്ങളും

റബിന്‍സ് ഫൈസലിനെ മുന്നില്‍ നിര്‍ത്തി ദുബായിലെ എല്ലാ നീക്കങ്ങളും നടത്തിയെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇയാളുടെ യഥാര്‍ത്ഥ പേര്‍ റബിന്‍സ് എന്ന് തന്നെയാണോ എന്നും സംശയമുണ്ട്. അതേസമയം ഫൈസലിനെ പ്രവാസികളെ കൊണ്ടുവരുന്ന വന്ദേഭാരത് വിമാനത്തിലാണ് നാട്ടിലേക്ക് എത്തിക്കുക. നേരിട്ട് കൊച്ചിയിലാണ് എത്തിക്കുകയെന്നാണ് സൂചന. ഫൈസലിന് കോവിഡ് ബാധയുണ്ടായാല്‍ അന്വേഷണത്തെ തന്നെ ഇത് ബാധിക്കുമെന്നാണ് ആശങ്ക.

എവിടെ 26 ലക്ഷം

എവിടെ 26 ലക്ഷം

ആലപ്പുഴയിലെ മുന്‍ ജ്വല്ലറി ഉടമയെ ഏല്‍പ്പിച്ച 40 ലക്ഷം രൂപ അടങ്ങിയ ബാഗ് സരിത്തിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ബാഗില്‍ നിന്ന് 26 ലക്ഷം രൂപ കാണാതായിരിക്കുകയാണ്. ബാഗ് കണ്ടെടുക്കുമ്പോള്‍ വെറും 14 ലക്ഷം രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നേരത്തെ മാധ്യമങ്ങള്‍ക്ക് ശബ്ദരേഖ ലഭിച്ചത് ഈ ജ്വല്ലറി ഉടമ മുഖേനയാണ്. സ്വര്‍ണക്കടത്തിന് പണം മുടക്കിയ ആരെങ്കില്‍ ഈ ബാഗ് ഒളിപ്പിക്കും മുമ്പ് തുക എടുത്തിരിക്കാനാണ് സാധ്യത.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
300 കിലോയുടെ പ്ലാന്‍

300 കിലോയുടെ പ്ലാന്‍

ഫൈസലും സംഘവും നയതന്ത്ര വഴിയിലൂടെ കടത്താന്‍ പദ്ധതിയിട്ടിരുന്നത് 300 കിലോ സ്വര്‍ണമാണ്. പിടിച്ചെടുത്ത 30 കിലോ ഉള്‍പ്പെടെ 150 കിലോ സ്വര്‍ണം ഇങ്ങനെ കൊണ്ടുവന്നതായി കസ്റ്റംസ് പറഞ്ഞു. അതേസമയം കോണ്‍സുലേറ്റ് പാഴ്‌സലില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തോടൊപ്പമുള്ള കുറിപ്പില്‍ ഇക്കാര്യം പരാമര്‍ശിക്കുന്ന രേഖകള്‍ കണ്ടെടുത്തു. 300 കിലോ സ്വര്‍ണം കൊണ്ടുവരുന്നതിനാണ് ഫൈസല്‍ സന്ദീപിന്റെയും സരിത്തിന്റെയും സ്വപ്‌നയുടെയും സഹായം തേടിയത്.

പിന്നീട് നടന്നത്

പിന്നീട് നടന്നത്

ഡീല്‍ ഉറപ്പിച്ചത് റമീസ് ഇടപാടുകാരനില്‍ നിന്ന് ഒമ്പത് കോടിയോളം രൂപ പിരിച്ചെടുത്തു. ഈ തുക ഹവാല വഴി ദുബായിലേക്ക് കൈമാറിയപ്പോള്‍ 15 കോടി രൂപ മൂല്യമുള്ള 30 കിലോ 24 കാരറ്റ് സ്വര്‍ണം അയക്കുകയായിരുന്നു. അതേസമയം ഫൈസലിന്റെ സാമ്പത്തിക ഇടപാടുകളും ഇതിനിടെ അന്വേഷിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തെ ഇടപാടുകലുടെ രേഖകള്‍ ആവശ്യപ്പെട്ട് വിവിധ ബാങ്കുകള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കത്ത് നല്‍കി. തൃശൂരിലെ ഒരു സ്വകാര്യ ബാങ്ക് അടക്കം മൂന്ന് ബാങ്കുകള്‍ക്കാണ് കത്ത് നല്‍കിയത്.

ഹവാല സംഘവും

ഹവാല സംഘവും

സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദ ബന്ധത്തെ കുറിച്ചും പരിശോധന തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹവാലാ സംഘങ്ങളാണ് ഇതിന് പിന്നിലുള്ളത്. കോഴിക്കോട്ടെ കൊടുവള്ളി സ്വര്‍ണക്കടത്തിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. പിടിക്കപ്പെടാതിരിക്കാന്‍ സ്ത്രീകളെ ഉള്‍പ്പെടെ ഇവര്‍ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉള്ളതാണ്. സ്വര്‍ണക്കടത്തിലൂടെയുള്ള സാമ്പത്തിക ലാഭം തീവ്രവാദത്തിന് ഉപയോഗിക്കുന്നതായിട്ടാണ് കണ്ടെത്തല്‍.

സ്വപ്‌നയുടെ ഒളിവ് ജീവിതം

സ്വപ്‌നയുടെ ഒളിവ് ജീവിതം

സ്വപ്‌ന സുരേഷ് ഒളിവില്‍ കഴിഞ്ഞത് രണ്ടിടത്തായിട്ടാണെന്ന് റിപ്പോര്‍ട്ടുണ്ട്. തുറവൂരിലെ ഹോംസ്‌റ്റേയിലും കൊച്ചിയിലെ റിസോര്‍ട്ടിലുമാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. സ്വപ്‌നയ്ക്കും കുടുംബത്തിനും സന്ദീപിനും മൂന്ന് ദിവസം കഴിയാന്‍ സൗകര്യമൊരുക്കി. തുറവൂര്‍ സ്വദേശിയുടെ സഹായത്തോടെയാണ് ബെംഗളൂരുവിലും എത്തിയത്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഇയാളെ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. സ്വപ്‌നയില്‍ നിന്ന് ഉന്നത ബന്ധങ്ങളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.

Thiruvananthapuram
English summary
faisal fareed have big connections in dubai, rabins helped him for gold smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X