• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അമ്മ മകനെ പീഡിപ്പിച്ച കേസില്‍ വന്‍ ട്വിസ്റ്റ്: പരാതിക്ക് പിന്നിലെ കാരണം വൈരാഗ്യം, ഇളയമകന്റെ മൊഴി നിര്‍ണായകം

തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മ 14 വയസുള്ള മകനെ പീഡിപ്പിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. സംഭവത്തെ തുടര്‍ന്ന് അമ്മയ്‌ക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് അമ്മയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ കേസ് വന്‍ വഴിത്തിരിവിലേക്ക് കടന്നിരിക്കുകയാണ്. കുട്ടിയുടെ പിതാവിനെതിരിരെ അമ്മയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. പോക്‌സോ പരാതിക്ക് കാരണം വൈരാഗ്യമാണെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

പിതാവിന്റെ പരാതി

പിതാവിന്റെ പരാതി

അമ്മ മകനെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പിതാവാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കടയ്ക്കാവൂര്‍ പോലീസ് ആണ് പോക്‌സോ ചുമത്തി യുവതിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ ആദ്യം

കേരളത്തില്‍ ആദ്യം

സംസ്ഥാനത്ത് ആദ്യമായാണ് ഒരു അമ്മയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തുന്നത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതിയെ റിമാന്‍ഡ് ചെയ്തിരുന്നു. അമ്മയുടെ സംരക്ഷണയില്‍ കഴിഞ്ഞ മകനെ പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറയുന്നത്. ദമ്പതികള്‍ ഏറെ നളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.

യുവതിയുടെ കുടുംബം പറയുന്നത്

യുവതിയുടെ കുടുംബം പറയുന്നത്

എന്നാല്‍ അമ്മയ്‌ക്കെതിരായ പീഡന പരാതി വ്യാജമാണെന്നാണ് അറസ്റ്റിലായ യുവതിയുടെ കുടുബം പറയുന്നത്. വിവാഹമോചനത്തിന് മുതിരാതെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചെന്നും ഇതിനെ എതിര്‍ത്തതും ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു.

ക്രൂരമായി പീഡിപ്പിച്ചു

ക്രൂരമായി പീഡിപ്പിച്ചു

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ശാരീരികമായും മാനസികവുമായും ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നെന്നും നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും കുടുംബം പറയുന്നു. ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും മര്‍ദ്ദനം പതിവായിരുന്നു. ഇപ്പോള്‍ മകള്‍ക്കെതിരെ നല്‍കിയ കേസ് കള്ളക്കേസാണെന്നും യുവതിയുടെ മാതാവ് പറഞ്ഞു.

പ്രണയവിവാഹം

പ്രണയവിവാഹം

ഇവര്‍ തമ്മില്‍ പ്രണയത്തിലൂടെയാണ് വിവാഹം കഴിച്ചത്. എന്നാല്‍ നിരന്തരം മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നതോടെ മൂന്ന് വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. 37കാരിയായ യുവതിക്ക് 17, 14, 11 വയസുള്ള മൂന്ന് ആണ്‍കുട്ടികളും ആറ് വയസുള്ള പെണ്‍കുട്ടിയാണുള്ളത്.

വിവാഹം വേര്‍പിരിഞ്ഞില്ല

വിവാഹം വേര്‍പിരിഞ്ഞില്ല

മൂന്ന് വര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നുവെങ്കിലും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ല. മൂന്നാമത്തെ ആണ്‍കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയെയും തന്നെയെയും അച്ഛന്‍ നിരന്തരം മര്‍ദ്ദിച്ചെന്ന് ഈ കുട്ടിയും പറയുന്നു.

cmsvideo
  Tovino thomas posted as kerala volunteer force ambassador
  മറ്റൊരു വിവാഹം

  മറ്റൊരു വിവാഹം

  വേര്‍പിരിഞ്ഞ് താമസിക്കുന്നതിന് പിന്നാലെ ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. മൂന്ന് കുട്ടികളെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ ഒരു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പോക്‌സോ ചുമത്തിയത്. ഇപ്പോള്‍ അറസ്റ്റിലായ യുവതി റിമാന്‍ഡിലാണ്. അട്ടക്കുളങ്ങര ജയിലിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്.

  'ഉദ്‌ഘാടനം എന്നൊക്കെ പറയുന്നത്‌ ഫ്യൂഡല്‍ ആചാരങ്ങള്‍':മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ജോയ്‌ മാത്യു

  സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കൊവിഡ്, 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആകെ മരണം 3279

  നെയ്യാറ്റിൻകരയിലെ 15കാരിയുടെ ആത്മഹത്യ: ആൺസുഹൃത്തിനെതിരെ സഹോദരി, പീഡിപ്പിച്ചെന്ന് ആരോപണം!!

  ശക്തനായി ദിലീപിന്റെ തിരിച്ചുവരവ്; തമിഴ് സിനിമയ്ക്ക് വേണ്ടി തീയേറ്ററുകള്‍ തുറക്കേണ്ടെന്ന്, കൂടെ ആന്റണിയും

  യുഡിഎഫ് സര്‍ക്കാര്‍ ആഴ്ചയില്‍ ഒരു പാലം, ഇടത് സർക്കാർ 5 വര്‍ഷം കൊണ്ടൊരു പാലം എന്ന് ഉമ്മൻചാണ്ടി

  Thiruvananthapuram

  English summary
  Family of women says, the complaint that the mother molested her son in Thiruvananthapuram is false
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X