ചുറ്റിക കൊണ്ട് ക്രൂരമര്‍ദ്ദനം നിലവിളിച്ചിട്ടും നിര്‍ത്തിയില്ല; ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: മണ്ണന്തലയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുവാവിനെ ചുറ്റിക കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗുരുതരമായ പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇനി അടിക്കല്ലേ..ഞാന്‍ ഒന്നിനുമില്ല..തെറ്റുപറ്റിപ്പോയി...എന്ന് അടിക്കുന്നവരോട് യുവാവ് പറയുന്നുണ്ട്... ഇവിടെയിരിയെടാ എന്നു പറഞ്ഞാണ് അടിക്കുന്നത്. ജൂലായ് ഒന്നാം തിയതി നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ആണ് ഇത്. കല്ലയം നെടുമണ്‍ സ്വദേശിക്ക് നേരെയാണ് ആക്രമണം നടത്ത്.

യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. കാറില്‍ വാരികയായിരുന്ന യുവാവിനെ കൈ കാണിച്ച് നിര്‍ത്തിയ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പോത്തന്‍കോടിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മര്‍ദ്ദിക്കുകയും ആയിരുന്നു. ആക്രനി സംഘത്തിലെ ഒരു യുവാവിന്റെ സഹോദരിയുമായി യുവാവിന് അടുപ്പം ഉണ്ടായിരുന്നു എന്ന് പറഞ്ഞായിരുന്നു ആക്രമണം..മര്‍ദ്ദനത്തിന് ശേഷം റോഡ് സൈഡില്‍ ഉപേക്ഷിച്ച് ഇവര്‍ പോവുകയും ചെയ്തു. ബന്ധുക്കള്‍ എത്തിയശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.
'കുനിയാൻ പറഞ്ഞപ്പോൾ കാല് നക്കിയവർ!';മാധ്യമ മേധാവികളുടെ യോഗത്തിനെതിരെ ജലീൽ
കഴിഞ്ഞദിവസം മണ്ണന്തല പോലീസ് കസ്റ്റഡിയില്‍ എടുത്ത് ജയിലാക്കിയ പ്രതി മരിച്ചിരുന്നു. ആ പ്രതിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. ശ്രീകാര്യം സ്വദേശി അജിാത്താണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇനി പുതിയ കളികള്‍ മാത്രം.....ചെണ്ട കൊട്ടി ഗോപി സുന്ദര്‍ പ്രണയത്തോടെ അരികില്‍ അമൃതയും
പോലീസില്‍ നിന്നേറ്റ മര്‍ദനമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി അജിത്തിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു.
കേസിലെ അഞ്ചാം പ്രതിയാണ് മരിച്ച അജിത്ത്. മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇക്കഴിഞ്ഞ രണ്ടാം തീയതിയായിരുന്നു സംഭവം. സംഭവം നടന്നതിന്റെ പിറ്റേന്ന് വീട്ടില്‍ നിന്നാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്. അഞ്ചാം തീയതി പൂജപ്പുര ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
ജയിലില്‍വച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആറാം തീയതി അജിത്തിനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ അജിത് മരണപ്പെട്ടു.












Click it and Unblock the Notifications