Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് 5 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, എല്ലാവരും പുറത്ത് നിന്ന് വന്നവർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ്‌ 19 സ്ഥിരീകരിച്ചു. നാല് പേർ വിദേശത്ത് നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്. കല്ലമ്പലം സ്വദേശി 31 വയസ്സുള്ള പുരുഷനാണ് രോഗികളിലൊരാൾ. ജൂൺ 11 ന് സൗദി അറേബ്യയിൽ നിന്നും എയർ ഇന്ത്യയുടെ AI 1938 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ തിരുവനന്തപുരത്ത് എത്തിക്കുകയും തുടർന്നു ഹോം ക്വാറന്റൈനിൽ അയക്കുയും ചെയ്തിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു സിഎഫ്എൽടിസി ഹോമിയോ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

മറ്റ് രോഗികളുടെ വിവരങ്ങൾ ഇങ്ങനെ: മണക്കാട് സ്വദേശി 33 വയസ്സുള്ള പുരുഷൻ. ജൂൺ 15 ന് സൗദി അറേബ്യയിൽ നിന്നും ഇൻഡിഗോയുടെ 6E 9052 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് ആക്കുകയും സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.

covid

പാറശ്ശാല സ്വദേശി 58 വയസ്സുള്ള പുരുഷൻ. ജൂൺ 15 ന് സൗദി അറേബ്യയിൽ നിന്നും ഇൻഡിഗോയുടെ 6E 9052 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് ആക്കുകയും സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.

പൂവാർ സ്വദേശി 66 വയസ്സുള്ള പുരുഷൻ. ജൂൺ 8 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസ്സ് (06345) ട്രെയിനിൽ തിരുവന്തപുരത്തു എത്തുകയും അവിടെ നിന്നും സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നതുമാണ്. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Recommended Video

cmsvideo
    18-06-2020, സിറ്റി റൗണ്ടപ്പ്; തിരുവനന്തപുരം ജില്ലയിൽ 3 പേർക്ക് കൂടി കോവിഡ്; കൂടുതൽ വാർത്തകൾ.....

    വിളപ്പിൽശാല സ്വദേശി 40 വയസ്സുള്ള പുരുഷൻ. ജൂൺ 9 ന് ദോഹയിൽ നിന്നും എയർ ഇന്ത്യയുടെ IX 1576 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു സിഎഫ്എൽടിസി ഹോമിയോ ആശുപത്രിയിലേക്ക് മാറ്റി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+