ട്രെയിൻ പോയിട്ടും ഗേറ്റ് തുറന്നില്ല; കാരണം ചോദിച്ചപ്പോൾ ഓട്ടോ യാത്രക്കാരെയും പൂട്ടി
ട്രെയിൻ പോയിട്ടും ഗേറ്റ് തുറന്നില്ല; കാരണം ചോദിച്ചപ്പോൾ ഓട്ടോ യാത്രക്കാരെയും പൂട്ടി
തിരുവനന്തപുരം: ഗേറ്റ് കീപ്പർ ഓട്ടോ യാത്രക്കാരെ റെയിൽ പാളത്തിന് നടുവിലാക്കി ഇരു ഭാഗത്തെയും ഗേറ്റുകൾ പൂട്ടിയതായി പരാതി. മലയിൻകീഴ് സ്വദേശി ആയ സാജനും അമ്മയും ഭാര്യയും പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകാൻ ട്രെയിനിൽ കയറിയത്.
എന്നാൽ, വർക്കലയ്ക്കടുത്തുള്ള റെയിൽവേ ക്രോസിൽ ആണ് സംഭവം നടന്നത്. ട്രെയിൻ കടന്നു പോയി ഏറെ നേരം കഴിഞ്ഞിട്ടും ഗേറ്റ് കീപ്പർ ഗേറ്റ് തുറന്നിരുന്നില്ല. ഇതിന്റെ കാരണം ചോദിച്ചതിനാണ് അമ്മയും മകനും സഞ്ചരിച്ച ഓട്ടോ തടഞ്ഞിട്ടത്.

ബുധനാഴ്ച പുലർച്ചെ വർക്കലയ്ക്ക് അടുത്തുള്ള പുന്നമൂട് റെയിൽവേ ക്രോസിലാണ് സംഭവം നടന്നത്. ഏകദേശം, പത്തു മിനിറ്റോളം ട്രാക്കിൽ ഓട്ടോ തടഞ്ഞിട്ടു എന്നാണ് വിവരം.
ഇവർ കോച്ച് മാറി കയറിയതിനാൽ വർക്കലയിൽ ഇറങ്ങി അടുത്ത കോച്ചിലേക്ക് മാറുമ്പോള്‍ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. ഇയാളുടെ ഭാര്യയ്ക്ക് ട്രെയിനിൽ കയറാൻ പറ്റിരുന്നു. എന്നാൽ, സാജനും അമ്മയ്ക്കും ട്രെയിനിൽ കയറാൻ സാധിച്ചില്ല. റെയിൻ കടന്നതോടെ അമ്മയും മകനും ബാഗും മൊബൈലും ഉൾപ്പെടെയുള്ള സാധനങ്ങളുമായി സ്റ്റേഷനിൽ ആയി. അടുത്ത ട്രെയിൻ വരാൻ ഒരു മണിക്കൂറിലധികം സമയം ഉണ്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്നു ഭാര്യയെ അന്വേഷിച്ച് ഓട്ടോയിൽ കൊല്ലം സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചു.
എന്നാൽ, കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ ഓട്ടോ അടച്ചിട്ട റെയിൽവേ ഗേറ്റിന് മുന്നിൽ എത്തി. ട്രെയിൻ പോയി ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ ഓട്ടോ ഡ്രൈവർ ഹോണടിച്ചെങ്കിലും ഗേറ്റ് തുറന്നില്ല. ഏറെ നേരം കഴിഞ്ഞ് ഗേറ്റു തുറന്നപ്പോൾ 'ഉറങ്ങിപോയോ' എന്നു ഡ്രൈവർ ചോദിച്ചതോടെ ഗേറ്റ് കീപ്പർ പ്രകോപനവുമായി എത്തിയെന്നു സാജൻ പറയുന്നു. ഗേറ്റ് വീണ്ടും പകുതി അടച്ചശേഷം ഓട്ടോക്കാരനുമായി തർക്കമായി. പിന്നീട് രണ്ടു ഗേറ്റും പൂർണമായി അടച്ചു.
അത്യാവശ്യമായി പോകേണ്ടതുണ്ടെന്ന് ഏറെനേരം അഭ്യർഥിച്ചശേഷമാണു ഗേറ്റ് തുറക്കാൻ ജീവനക്കാരൻ തയാറായത്. കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഭാര്യ സഹയാത്രക്കാരുടെ ഫോണിൽനിന്ന് സാജന്റെ ഫോണിലേക്കു വിളിച്ച് കൊല്ലം സ്റ്റേഷനിലിറങ്ങുന്നതായി അറിയിച്ചു. ഓട്ടോയിൽ കൊല്ലത്തെത്തിയ സാജനും അമ്മയും ഭാര്യയെയും കൂട്ടി ബസിൽ ആലപ്പുഴയിലേക്ക് പോയി.












Click it and Unblock the Notifications