ഒട്ടകം രാജേഷ് കുടുങ്ങിയത് ഇങ്ങനെ; അജ്ഞാത നമ്പറില്‍ നിന്ന് നാട്ടിലേക്കുള്ള വിളി, ബസ് യാത്ര
തിരുവനന്തപുരം: പോത്തന്‍കോട് കല്ലൂരില്‍ സുധീഷിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് കാല് റോഡിലെറിഞ്ഞ കേസിലെ പ്രതി ഒട്ടകം രാജേഷ് എന്ന രാജേഷ് അറസ്റ്റിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍. ഒളിവില്‍ കഴിയവെ രാജേഷ് മറ്റു പല ഫോണില്‍ നിന്നും നാട്ടിലുള്ള വ്യക്തിയെ ബന്ധപ്പെട്ടതാണ് പോലീസിന് എളുപ്പമായത്. ഈ വിവരം പോലീസിന് ലഭിച്ചതോടെ രാജേഷ് തമിഴ്നാട്ടില്‍ ഒളിവിലുള്ളതായി ബോധ്യപ്പെട്ടു. ഒരു തവണ എറണാകുളത്ത് നിന്നും രാജേഷ് നാട്ടിലുള്ള വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതോടെ രാജേഷ് സഞ്ചരിക്കുന്ന വഴികള്‍ മനസിലാക്കിയ പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തുകയായിരുന്നു.
പളനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ബസുകള്‍ പോലീസ് മനസിലാക്കി. തുടര്‍ന്ന് ബസ് കണ്ടക്ടര്‍മാരുമായി ബന്ധപ്പെടുകയും ചെയ്തു. യാത്രക്കാരുടെ ഫോട്ടോകള്‍ രഹസ്യമായി കണ്ടക്ടര്‍ കൈമാറി. ഇതോടെയാണ് ബസില്‍ രാജേഷുണ്ടെന്ന് പോലീസ് മനസിലാക്കിയത്. കൊല്ലം ബസ് സ്റ്റാന്റിലെത്തുന്ന വേളയില്‍ പിടിക്കാന്‍ പദ്ധതിയൊരുക്കി. അതേസമയം, രക്ഷപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് വാഹന പരിശോധന നടത്തുകയും ചെയ്തു. കൊല്ലത്ത് വച്ച് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു.

വര്‍ക്കല പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. പിന്നീട് പോത്തന്‍കോട് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ സുധീഷ് വധക്കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു. രാജേഷിനെ തിരഞ്ഞ് പോകവെയാണ് കഴിഞ്ഞ ദിവസം തോണി മറിഞ്ഞ് പോലീസുകാരന് മുങ്ങിമരിച്ചത്. ഇക്കഴിഞ്ഞ 11നായിരുന്നു സുധീഷിനെ വീട്ടില്‍ കയറി ഗുണ്ടാസംഘം വെട്ടിക്കൊന്നത്. സംഭവ ശേഷം പല ഭാഗത്തേക്കായി മുങ്ങിയ എല്ലാ പ്രതികളെയും ഒമ്പതാം ദിവസം അറസ്റ്റ് ചെയ്തു പോലീസ്. 33കാരനായ രാജേഷ് 30ഓളം കേസില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. മദ്യ മാഫിയ, മണല്‍ കടത്ത് സംഘങ്ങളുമായും രാജേഷിന് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന് പറഞ്ഞു. ഗുണ്ടാതലവനായ ഒട്ടകം രാജേഷ് നിരവധി കേസുകളിലെ പ്രതിയാണ്. കൊലപാതകം ആസൂത്രണം ചെയ്തതും ഇതിന് വേണ്ടി അക്രമികളെ സംഘടിപ്പിച്ചതും ഒട്ടകം രാജേഷായിരുന്നു. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെയാണ് ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടില്‍ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകര്‍ത്ത സംഘം അകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. നാടന്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് പരിസരവാസികളെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു ആക്രമണം.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications