തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരെയും തെരുവില്‍ ഇറക്കില്ല, സഹകരിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തും : മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വികസനത്തിന്റെ പേരില്‍ ആരെയും തെരുവില്‍ ഇറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുക എന്നത് നാടിന്റെ ആവശ്യമാണ്. പദ്ധതിയുമായും സര്‍ക്കാരുമായി സഹകരിക്കുന്നവരെ ചേര്‍ത്തുപിടിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് വെറും വാക്ക് പറയുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ കാണുന്ന അനുഭവം ഇത് വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം വിട്ടുനല്‍കി വികസനപദ്ധതികളുമായി സഹകരിക്കുന്നവരെ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാടിന് ആവശ്യമായത് ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

കെ റെയിലിനെതിരെ ഏതെങ്കിലും ഒരുകൂട്ടം മാത്രമാണ് എതിര്‍പ്പ് കാണിക്കുന്നതെന്നും സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ എപ്പോഴും നാടിന്റെ പക്ഷത്ത് തന്നെ തുടരുമെന്നും നാളെയുടെ പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പദ്ധതികള്‍ കേരളത്തില്‍ വരണമെന്നാണ് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. അത് നാളെയുടെ പദ്ധതിയാണ്. അതിനാല്‍ തന്നെ നാടിന്റെ പക്ഷത്ത് നിന്ന് സര്‍ക്കാര്‍ മാറിനില്‍ക്കില്ലെന്നും ഏത് സര്‍ക്കാര്‍ ഭരണത്തില്‍ വന്നാലും ഈ നിലപാടുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരാണ് പദ്ധതിക്ക് അനുമതി നല്‍കേണ്ടതെന്നും അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടെതെന്നും അനുകൂല സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

സുപ്രീം കോടതി

കെ റെയില്‍ സാമൂഹികാഘാത സര്‍വെക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. സര്‍വെയില്‍ എന്താണ് തെറ്റെന്നും സര്‍വെയെയും കല്ലിടലിനെയും വിമര്‍ശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സുപ്രീം കോടതി വിമര്‍ശിച്ചു. കൂടാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സര്‍വെ തടയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സാമൂഹിക ആഘാത പഠനം

സാമൂഹിക ആഘാത പഠനവും സര്‍വ്വേയും നടക്കുന്നത് 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല എന്നായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ എന്തുതെറ്റാണ് ഉള്ളതെന്നും സാമൂഹിക ആഘാത പഠനം തടസപ്പെടുത്തനുള്ള ശ്രമമല്ലേ ഹര്‍ജിക്കാരുടേതെന്നും ജസ്റ്റിസ് എം ആര്‍ ഷാ ആരാഞ്ഞു ചോദിച്ചു. ഭൂമി ഏറ്റെടുക്കലില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അക്കാര്യം പിന്നീട് നിയമപരമായി പരിശോധിക്കപ്പെടേണ്ടതാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇത് അഭിമാനകരമായ പദ്ധതിയാണെന്നും ജസ്റ്റിസ് ഷാ നിരീക്ഷിച്ചു

യുക്രൈന്‍ റഷ്യയിലെ ഇന്ധന ഡിപ്പോ ആക്രമിച്ചു? ആരോപണവുമായി റഷ്യയുക്രൈന്‍ റഷ്യയിലെ ഇന്ധന ഡിപ്പോ ആക്രമിച്ചു? ആരോപണവുമായി റഷ്യ

Recommended Video

cmsvideo
തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

Thiruvananthapuram
English summary
government always stand with people and will not take anyone to streets says Pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X