• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വ്യവസായ സംരംഭങ്ങൾക്ക് തടസ്സം നിൽക്കുന്നവരെ നാട് തിരിച്ചറിയണം - മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹ മന സ്ഥിതിയുള്ള ചിലരുണ്ടെന്നും വ്യവസായ സംരഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടനത്തിൽ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ;-

ലുലു മാൾ നിർമ്മിക്കുന്നതിന് വേണ്ടി ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. അതെല്ലാം സർക്കാർ ചെയ്യാനുളള സ്വാഭാവികമായ കാര്യങ്ങൾ ആണ്. പക്ഷേ, ഇവിടെ നാം ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്.

സർക്കാർ കേരളത്തെ വ്യവസായ സൗഹൃദം ആക്കാൻ വേണ്ടി വലിയ ശ്രമങ്ങൾ നടത്തുന്നു. അതിൻറെ ഭാഗമായി ഒരുപാട് മാറ്റങ്ങൾ പലതിലും കൊണ്ടു വരുന്നു. അപ്പോഴെല്ലാം തന്നെ ദ്രോഹ മനസ്ഥിതിയോടെ നടക്കുന്ന ചില ആളുകൾ നമ്മുടെ നാട്ടിലുണ്ട്.

1

അവർ ചില പുതിയ വിദ്യകൾ ആണ് തടസ്സം നിൽക്കുന്നതിന് വേണ്ടി സ്വീകരിക്കുന്നത്. അതിൻറെ ഭാഗമായി പലയിടത്തേയ്ക്ക് പരാതികൾ അയക്കുകയും പ്രയാസങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഒരു കാര്യം മാത്രം ആണ് അവർ ഉദ്ദേശിക്കുന്നത്. ആരാണോ ഈ സ്ഥാപനം നടത്തുന്നത്, ആ സ്ഥാപനം ആരംഭിക്കുന്ന ഉടമ തന്നെ ഈ പരാതി അയക്കുന്ന വ്യക്തിയെ നേരിൽ കണ്ട് പരാതി തീർക്കണം. അതും അവരുടേതായ രീതിയിൽ തന്നെ ആ പരാതികൾ തീർക്കണം. അതിന് വേണ്ടിയുള്ള വിദ്യകൾ ആണ് ഈ പരാതിയുളള ആളുകൾ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരിക്കലത്തിലും കുക്കറിലും ബക്കറ്റിലും പണം; എഞ്ചിനിയറുടെ വീട്ടില്‍ വിജിലന്‍സ് കണ്ടെത്തിയത് 17ലക്ഷംഅരിക്കലത്തിലും കുക്കറിലും ബക്കറ്റിലും പണം; എഞ്ചിനിയറുടെ വീട്ടില്‍ വിജിലന്‍സ് കണ്ടെത്തിയത് 17ലക്ഷം

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

ഇത്തരം കാര്യങ്ങൾ നാടിന് തന്നെ വലിയ ശാപം ആയി മാറുന്നുവെന്നും ഇത് നാട് തിരിച്ചറിയണമെന്നും ഈ വിഷയം ജനങ്ങൾ മനസ്സിലാക്കേണ്ടതുണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആളുകളെ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. അവർ പൊതു താല്പര്യത്തിന് വേണ്ടി നിലകൊള്ളുന്നു എന്നാണ് പറയുന്നത്. എന്നാൽ, നാടിനും നാടിന്റെ വികസനത്തിനും എതിരായാണ് അവർ പ്രവർത്തിക്കുന്നത്.

3

ലുലു മാൾ പോലുളള സംരംഭങ്ങൾക്ക് കഴിയാവുന്നത്ര എങ്ങനെ തടസ്സം വയ്ക്കാം എന്നാണ് ദ്രോഹ മന സ്ഥിതിയുള്ള അവർ ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവണത നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഇപ്പോൾ വലിയ സംരംഭകർ, പലരും നമ്മുടെ വരേണ്ടതുണ്ട്. ഒരുപാട് പുതിയ പുതിയ സംരംഭങ്ങൾ നമ്മുടെ നാട്ടിൽ ആരംഭിക്കേണ്ടതുണ്ട്. അതിനുളള തയ്യാറെടുപ്പുകൾ സർക്കാർ നടത്തി കൊണ്ടിരിക്കുന്നു. ഇതിൻറെ ഭാഗമായി നാളത്തെ തലമുറ ആഗ്രഹിക്കുന്ന രീതിയിലുളള ആധുനിക തൊഴിൽ, അതിനുള്ള സൗകര്യം എന്നിവ ഒരുക്കാൻ കഴിയേണ്ടതായിട്ടുണ്ടെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

cmsvideo
  കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി
  4

  ഇവ എല്ലാം ചേർത്തുകൊണ്ടുള്ള ജ്ഞാന സമൂഹം വാർത്തെടുക്കാൻ ആണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഇത്തരം സംരംഭങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നില നാട് തിരിച്ചറിയണം. സംസ്ഥാനത്ത് ഒരു ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വ്യവസായ മേഖലയിൽ 10000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കണം എന്നാണ് സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതിൽ നിക്ഷേപ സൗഹൃദം ആക്കാൻ വേണ്ടി സർക്കാർ നടപടികൾ സ്വീകരിച്ചു തുടങ്ങി. 50 കോടിയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് മറ്റെല്ലാം തയ്യാറായാൽ ഏഴ് ദിവസത്തിനുള്ളിൽ ലൈസൻസ് നൽകുന്ന ഒരു പുതിയ തീരുമാനത്തിലേയ്ക്ക് കേരളം മാറിയിരിക്കുകയാണ്. അതിനായി ഒരു നിയമവും പാസാക്കി കഴിഞ്ഞിട്ടുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.

  മൃതദേഹങ്ങള്‍ വിറ്റ് നേടിയത് 62 ലക്ഷം രൂപം: എറണാകുളം ജനറല്‍ ആശുപത്രിയിലെ കണക്കുകള്‍ പുറത്ത്മൃതദേഹങ്ങള്‍ വിറ്റ് നേടിയത് 62 ലക്ഷം രൂപം: എറണാകുളം ജനറല്‍ ആശുപത്രിയിലെ കണക്കുകള്‍ പുറത്ത്

  Thiruvananthapuram
  English summary
  Govt seeks Rs 1,000 crore investment, kerala cm pinarayi vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X